ഡോക്ടർമാരുൾപ്പെടെ രാജ്യവ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെ വിവാദമായ ദേശിയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ രാജ്യസഭയും പാസാക്കി. നേരത്തെ ലോക്സഭ പാസാക്കിയ ബിൽ രണ്ട് ഭേദഗതികളോടെയാണ് രാജ്യസഭ പാസാക്കിയത്. ഇതോടെ ഭേദഗതികള്‍ക്ക് പിന്തുണ തേടി ബിൽ വീണ്ടും ലോക്സഭയിലെത്തും.
ബിൽ സംബന്ധിച്ച ചർച്ചകള്‍ക്കിടെ രാജ്യത്തെ മെഡിക്കൽ സീറ്റുകൾ ഉയർത്തണമെന്ന് മുൻ ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. പിജി യുജി സീറ്റുകളിൽ വർ കുറവുണ്ടെന്നും 40,000ത്തോളം പുതിയ സീറ്റുകൾ അനുവദിക്കണമെന്നുമായിരുന്നു ഗുലാം നബി ആസാദിന്റെ ആവശ്യം.
പ്രതിപക്ഷ പാർട്ടികള്‍ ഉൾപ്പെടെ ഉയർത്തിയ എതിർപ്പ് മറികടന്നായിരുന്നു ലോക്‌സഭയിൽ ബിൽ കഴിഞ്ഞ ദിവസം സർക്കാർ വോട്ടെടുപ്പിലൂടെ പാസാക്കിയത്. നേരത്തെയും ബില്ലിനെതിരെ രാജ്യവ്യാപകമായി ഡോക്ടർമാർ സമരം നടത്തിയിരുന്നു.
മെഡിക്കല്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യയുടെ രൂപഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ് ബില്ലെന്നാണ് പ്രധാന അരോപണം. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്റ്റിനെതിരായി വരുന്ന പുതിയ നിയമത്തിൽ നിരവധി അവ്യക്തതകളാണ് നിലനിൽക്കുന്നതെന്ന് ഐഎംഎ ആരോപിക്കുന്നു. ബില്ലിലെ 32 വകപ്പ് പ്രകാരം മുഴുവൻ മോഡേൺ മെഡിസിൻ ഡോക്ടർമാരിലെ 30 ശതമാനം പേർക്ക് അടിസ്ഥാന പേർക്ക് അടിസ്ഥാന യോഗ്യതയായ എംബിബിഎസ് ഇല്ലാതെ തന്നെ രജിസ്ട്രേഷൻ കൊടുക്കാനും മോഡേൺ മെഡിസിന്‍ പ്രാക്ടീസ് നടത്തുന്നതിനും അനുമതി കൊടുക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടുള്ള പ്രതിഷേധമാണ് സമരം. എന്നാൽ എംബിബിഎസ് ഇല്ലാവത്തവർ എന്ന് പറയുന്നതിൽ ഇപ്പോഴും വ്യക്തതയില്ല. മിക് ലെവൽ പ്രാക്ടീഷണർ എന്ന് മാത്രമാണ് പറയുന്നതെന്നുമാണ് ഐഎംഎയുടെ നിലപാട്.
ഇതിന് പുറമെ ഡോക്ടമാർ പ്രാക്ടീസ് ആരംഭിക്കുന്നതിന് മുൻപ് അവസാനവർഷ പരീക്ഷക്ക് ബിൽ ശുപാർശ ചെയ്യുന്നു.
രാജ്യത്താകെ എംബിബിഎസ് അവസാനവർഷ പരീക്ഷ ഒറ്റ പരീക്ഷയാക്കുന്നതാണ് മറ്റൊരു വ്യവസ്ഥ. ഇതോടെ എംബിബിഎസ് പാസാകുന്ന വ്യക്തിക്ക് മറ്റൊരു എന്‍ട്രൻസും ഇല്ലാതെ തന്നെ ബിരുദാനന്തര ബിരുദ കോഴ്‌സ് പ്രവേശനത്തിനും അർഹത ലഭിക്കുന്നതിനും പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.
പുതിയ ഭേദഗതി പ്രകാരം 25 അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ മെഡിക്കൽ കമ്മീഷനായിരിക്കും മെഡിക്കൽ രംഗത്തെ അന്തിമ അതോറിറ്റി. ഇതോടെ മെഡിക്കൽ കൗൺസിൽ എന്ന സംവിധാനം ഇല്ലാതാവും, സർക്കാർ നിർദേശിക്കുന്ന് വ്യക്തികൾ ഡോക്ടര്‍മാർ അല്ലാത്തവർ പോലും കമ്മീഷന്റെ ഭാഗമായിമാറുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ അതത് സംസ്ഥാനങ്ങളിൽ രൂപീകരിക്കും. എയിംസ് ഉൾപ്പടെയുള്ള മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് പരീക്ഷയായിരിക്കും അടിസ്ഥാനമെന്നും ബിൽ വ്യവസ്ഥചെയ്യുന്നു. സ്വകാര്യ മെഡിക്കൽ കോളജുകളിലെ അമ്പത് ശതമാനം സീറ്റുകളുടെ ഫീസിന്മേൽ കേന്ദ്ര മന്ത്രാലയം തീരുമാനം എടുക്കും. മെഡിക്കൽ കമ്മീഷന് കീഴിൽ രൂപീകരിക്കുന്ന സ്വതന്ത്ര ബോർഡുകളായിരിക്കും മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകുന്നത്. ബില്ലിലെ ശുപാർശകൾ ഏറെ അപകടം നിറഞ്ഞതാണെന്നും ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉണ്ടാക്കുന്നതാണെന്നും മെഡിക്കൽ കൗൺസിൽ ആരോപിക്കുന്നു.
Explainer: എന്താണ് എൻഎംസി ബിൽ? എന്തിനാണ് ഡോക്ടർമാരുടെ പണിമുടക്ക്
This post was last modified on August 1, 2019 8:00 pm
Leave a Comment