X

മണ്ഡലങ്ങള്‍ വെച്ചുമാറി മനെക ഗാന്ധിയും വരുൺ ഗാന്ധിയും; സുൽത്താൻപൂരിൽ വരുൺ ജയിക്കുമോയെന്ന് സംശയം

സീറ്റുകൾ പരസ്പരം മാറുകയെന്നത് മനെക ഗാന്ധിയുടെ ആശയമാണെന്നാണ് അറിയുന്നത്.

മനെക ഗാന്ധിയും മകൻ വരുൺ ഗാന്ധിയും ഇത്തവണ തങ്ങളുടെ മണ്ഡലങ്ങൾ പരസ്പരം മാറ്റും. മനെക പിലിഭിത്തിൽ നിന്നും വരുൺ സുൽത്താൻപൂരിൽ നിന്നുമാണ് കഴിഞ്ഞതവണ മത്സരിച്ച് ജയിച്ചത്. ഇത്തവണ മനെക സുൽത്താൻപൂരിൽ നിന്നും വരുൺ പിലിഭിത്തിൽ നിന്നും മത്സരിക്കുമെന്നാണ് വിവരം. ഉത്തർപ്രദേശിൽ വളരെ സൂക്ഷ്മമായ വിശകലനങ്ങളിലൂടെ മണ്ഡലങ്ങൾ സുരക്ഷിതമാക്കാനാണ് ബിജെപിയുടെ ശ്രമം.

പിലിഭിത്തിൽ നിന്നും മത്സരിക്കുന്ന കാര്യം വ്യക്തമാക്കി വരുൺ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. തനിക്ക് കുടുംബപരമായ ബന്ധമുള്ള പിലിഭിത്തിലേക്ക് മടങ്ങാൻ സാധിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് വരുൺ വ്യക്തമാക്കി. മോദിക്കും അമിത് ഷായ്ക്കും നന്ദി പറഞ്ഞാണ് ട്വീറ്റ്.

സീറ്റുകൾ പരസ്പരം മാറുകയെന്നത് മനെക ഗാന്ധിയുടെ ആശയമാണെന്നാണ് അറിയുന്നത്.

വരുൺ ഗാന്ധി ഇത്തവണ സുല്‍ത്താൻപൂരിൽ നിന്നും വിജയിക്കുന്ന കാര്യം കഷ്ടിയാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. വരുണിനും ആത്മവിശ്വാസം പോര. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയുടെ തൊട്ടടുത്ത മണ്ഡലമാണ് സുൽത്താൻപൂർ. 2014ൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി അമിത സിങ്ങിനെയാണ് സുല്‍ത്താൻപൂരിൽ മത്സരിപ്പിച്ചത്.

ഗാന്ധി കുടുംബവുമായി അകന്നതിനു ശേഷം ബിജെപിയുമായി ചേർന്ന് രാഷ്ട്രീയവളർച്ച തേടുകയായിരുന്നു മനെക ഗാന്ധി. കഴിഞ്ഞ കുറെ നാളുകളായി വരുൺ ഗാന്ധി ബിജെപി നേതൃത്വത്തെ ചോദ്യം ചെയ്യുന്ന ചില നിലപാടുകളെടുത്തിരുന്നു. പ്രത്യശാസ്ത്രപരമായും ചില നിലപാടുകൾ ബിജെപിക്കെതിരെ എടുക്കുന്നതായി വരുൺ വരുത്തിത്തീർക്കുകയുണ്ടായി.

This post was last modified on March 27, 2019 6:24 am

Related Post
Leave a Comment