X

ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭാര്യ തന്റെ മൂന്ന് മക്കളെയും സെപ്റ്റിക്ക് ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തി

മദ്യപാനിയായ ഭര്‍ത്താവ് വെള്ളിയാഴ്ച്ച രാത്രി യുവതിയെ മര്‍ദിച്ചു. ഇതേ തുടര്‍ന്ന് യുവതി കുട്ടികളെ സെപ്റ്റിക്ക് ടാങ്കിലേക്ക് എറിഞ്ഞശേഷം ചാടാന്‍ ശ്രമിച്ചു.

ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭാര്യ തന്റെ മൂന്ന് മക്കളെയും സെപ്റ്റിക്ക് ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ബിഹാറിലെ ഭാഗല്‍പുരില്‍ ആണ് സംഭവം. ഒരു വയസും നാല് വയസുള്ള ആണ്‍കുട്ടികളും, രണ്ട് വയസുള്ള പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

മക്കളെ എറിഞ്ഞ ശേഷം സെപ്റ്റിക് ടാങ്കിലേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെ ബന്ധുക്കളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ദാമ്പത്യ പ്രശ്നങ്ങള്‍ കാരണം യുവതി ഇത് ചെയ്തത്.

മദ്യപാനിയായ ഭര്‍ത്താവ് വെള്ളിയാഴ്ച്ച രാത്രി യുവതിയെ മര്‍ദിച്ചു. ഇതേ തുടര്‍ന്ന് യുവതി കുട്ടികളെ സെപ്റ്റിക്ക് ടാങ്കിലേക്ക് എറിഞ്ഞശേഷം ചാടാന്‍ ശ്രമിച്ചു. ഇത് കണ്ട ബന്ധു ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപവാസികളെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

പക്ഷേ കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചില്ല. യുവതിയുടെ ഭര്‍ത്താവിനെതിരെ ഭാഗല്‍പുര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

This post was last modified on January 7, 2019 8:11 am

Related Post
Leave a Comment