X

“നോട്ടുനിരോധനത്തെ വിമർശിച്ചപ്പോൾ എല്ലാവരും എന്റെ നെഞ്ചത്ത് കേറാൻ വന്നു; ഇപ്പോൾ ഞാൻ പറഞ്ഞത് ശരിയായോ?” -എംടി

ഒരു സാമൂഹ്യനിരീക്ഷകൻ എന്ന നിലയിലാണ് താൻ നോട്ടുനിരോധനത്തെ വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ടുനിരോധനമാണ് രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടാക്കിയതെന്നും ആ നടപടിയെ താൻ മുമ്പ് വിമർശിച്ചപ്പോൾ എല്ലാവരും തന്റെ നെഞ്ചത്ത് കേറാൻ വരികയായിരുന്നെന്നും എഴുത്തുകാരൻ എംടി വാസുദേവൻ നായർ. മനോരമാ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് എംടി ഇതു പറഞ്ഞത്.

“ഞാൻ പറഞ്ഞത് ശരിയായില്ലേ ഇപ്പോൾ. ഞാൻ വിദഗ്ധനായിട്ടൊന്നുമല്ല. എല്ലാവരുംകൂടി ബഹളം കൂട്ടി എന്റെ നെഞ്ചത്ത് കേറാൻ വന്നു. ഇപ്പോൾ ഞാൻ പറഞ്ഞത് ശരിയാണല്ലോ,” എംടി ചോദിച്ചു.

ഒരു സാമൂഹ്യനിരീക്ഷകൻ എന്ന നിലയിലാണ് താൻ നോട്ടുനിരോധനത്തെ വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മനസ്സിലാക്കാതെ പലരും തനിക്കുനേരെ വാളോങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പേരെടുത്തു പറയാതെയായിരുന്നു എംടിയുടെ വിമർശനം.

This post was last modified on September 9, 2019 11:28 am