X

ലോകസഭാ സീറ്റുകളിൽ 33% സ്ത്രീ സംവരണം പ്രഖ്യാപിച്ച് ബിജു ജനതാദൾ

സംസ്ഥാനത്തെ ലോകസഭാ സീറ്റുകളിൽ തന്റെ പാർട്ടി 33 ശതമാനം സ്ത്രീസംവരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ബിജു ജനതാദൾ നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്ക്. മിഷൻ ശക്തി പദ്ധതിയുടെ ഭാഗമായ വനിതാ സ്വയംസഹായ സംഘങ്ങളുടെ കോൺക്ലേവിൽ സംസാരിക്കവെയാണ് നവീൻ പട്നായിക്ക് ഈ പ്രഖ്യാപനം നടത്തിയത്.

തന്റെ പിതാവു കൂടിയായ ബിജു പട്നായിക്കിന്റെ ‘കർമ്മഭൂമി’യായ കേന്ദ്രപാരയിൽ വെച്ച് തനിക്കീ പ്രഖ്യാപനം നടത്താൻ ആഹ്ലാദമുണ്ടെന്ന് നവീൻ പട്നായിക്ക് പറഞ്ഞു. ചൈനയെയും അമേരിക്കയെയും പോലെ ഒരു വൻ ശക്തിയായി ഇന്ത്യ മാറണമെങ്കിൽ അതിന് സ്ത്രീശാക്തീകരണം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2018 നവംബർ മാസത്തിൽ തന്നെ പാർലമെന്റിലും സംസ്ഥാന അസംബ്ലികളിലും 33 ശതമാനം സ്ത്രീ സംവരണം ഏർപ്പാടാക്കണമെന്ന ഒരു പ്രമേയം പട്നായിക്ക് പാസ്സാക്കിയിരുന്നു. എന്നാലിത് വെറും തെരഞ്ഞെടുപ്പ് അഭ്യാസമാണെന്ന് വിമർശിച്ച് ബിജെപിയും കോൺഗ്രസ്സും രംഗത്തെത്തിയിരുന്നു.

This post was last modified on March 10, 2019 1:58 pm