X

ശബ്ദിക്കുന്ന ജഡ്ജിമാരും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും വേണം: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

ജുഡീഷ്യറിയെന്ന പ്രതീക്ഷയുടെ അവസാന കോട്ട നശിപ്പിക്കപ്പെടാതെ കാത്തുരക്ഷിച്ചേ മതിയാകൂ. സ്വതന്ത്രരായ ജഡ്ജിമാരും ശബ്ദമുണ്ടാക്കുന്ന മാധ്യമപ്രവര്‍ത്തകരും മാത്രം പോരാ. ശബ്ദമുണ്ടാക്കുന്ന ജഡ്ജിമാരും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും കൂടി വേണം - ഗൊഗോയ് പറഞ്ഞു.

ശബ്ദിക്കുന്ന ജഡ്ജിമാരും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ ഒന്നാം പ്രതിരോധ മുന്നണിയെന്ന് സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. സമൂഹത്തിലെ മാറ്റങ്ങളോട് പ്രതികരിക്കും വിധമായിരിക്കണം ജുഡീഷ്യറിയുടെ പ്രവര്‍ത്തനം – ന്യൂഡല്‍ഹിയിലെ തീന്‍മൂര്‍ത്തി ഭവന്‍ ഓഡിറ്റോറിയത്തില്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച മൂന്നാമത് രാംനാഥ് ഗോയങ്ക മെമ്മോറിയല്‍ ലെക്ചറില്‍ ദ വിഷന്‍ ഓഫ് ജസ്റ്റിസ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഗൊഗോയ്.

ജുഡീഷ്യറിയെന്ന പ്രതീക്ഷയുടെ അവസാന കോട്ട നശിപ്പിക്കപ്പെടാതെ കാത്തുരക്ഷിച്ചേ മതിയാകൂ. സ്വതന്ത്രരായ ജഡ്ജിമാരും ശബ്ദമുണ്ടാക്കുന്ന മാധ്യമപ്രവര്‍ത്തകരും മാത്രം പോരാ. ശബ്ദമുണ്ടാക്കുന്ന ജഡ്ജിമാരും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും കൂടി വേണം – ഗൊഗോയ് പറഞ്ഞു. സാമൂഹ്യധാര്‍മ്മികതയ്ക്ക് മുകളിലായിരിക്കണം ഭരണഘടനാ ധാര്‍മ്മികതയെന്നും ഗൊഗോയ് പറഞ്ഞു. ഡല്‍ഹി സര്‍ക്കാരും ലെഫ്.ഗവര്‍ണറും തമ്മിലുള്ള കേസിലും സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി സെക്ഷന്‍ 377 സംബന്ധിച്ച കേസിലും constitutional morality പരാമര്‍ശവിധേയമായിരുന്നു. തലപ്പത്തിരിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, ഞങ്ങള്‍ പറയുന്നത് ശ്രദ്ധിക്കണം എന്നാണ്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് വീണ്ടും തുടങ്ങേണ്ടി വരില്ല – സുപ്രീം കോടതിയുടെ പ്രവര്‍ത്തനം വഴിവിട്ടതാണെന്ന തുറന്ന വിമര്‍ശനവുമായി താനടക്കമുള്ള നാല് മുതിര്‍ന്ന ജ്ഡിജമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം സൂചിപ്പിച്ച് ഗൊഗോയ് പറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള അമ്പത് വര്‍ഷക്കാലം സുപ്രീം കോടതി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇന്നും നിലനില്‍ക്കുന്നത്. ഇതാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. ആയുധങ്ങളെ പഴി പറയുന്ന പണിക്കാരനല്ല ഇന്ന് ജുഡീഷ്യറി. മറിച്ച ആയുധമില്ലാത്തയാളാണ്. ഫ്രഞ്ച് എഴുത്തുകാരന്‍ പറഞ്ഞ പോലെ. എല്ലാം പറഞ്ഞിട്ടുണ്ട്, എന്നാല്‍ ആരും കേള്‍ക്കുന്നില്ല, അതുകൊണ്ട് നമ്മള്‍ വീണ്ടും തുടങ്ങണം എന്നതാണ് അവസ്ഥ. പരിഷ്‌കാരമല്ല, വിപ്ലവമാണ് വേണ്ടത്. ഭരണഘടന അസംബ്ലിയിലെ അവസാന പ്രസംഗത്തില്‍ ഡോ.അംബേദ്കര്‍ പറഞ്ഞതു പോലെ രാഷ്ട്രീയ ജനാധിപത്യം മാത്രം പോര, സാമൂഹ്യ ജനാധിപത്യവും വേണം. രണ്ട് ഇന്ത്യകളുണ്ടായിരിക്കുന്നു. അവ തമ്മില്‍ സംഘര്‍ഷത്തിലാണ്.

വായനയ്ക്ക് : https://goo.gl/BL67As

This post was last modified on July 13, 2018 4:19 pm

Related Post
Leave a Comment