കൊച്ചി മരടിലെ 5 അപ്പാര്‍ട്ട് മെന്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, അല്‍ഫാ വെന്‍ഞ്ച്വേഴ്‌സ് എന്നീ അപ്പാര്‍ട്ടുമെന്റുകളാണ് പൊളിക്കേണ്ടവ. അനധികൃതമായ നിര്‍മ്മാണങ്ങള്‍ കാരണമുള്ള പ്രളയം താങ്ങാന്‍ ഇനിയും കേരളത്തിന് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒരു മാസത്തിനകം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
*Represent Image
Leave a Comment