X

പൗരത്വ പ്രശ്‌നത്തെക്കുറിച്ച് കവിതയെഴുതി, അസമില്‍ 10 പേര്‍ക്കെതിരെ കേസ്

ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

അസമില്‍ പൗരത്വ പ്രശ്‌നത്തെക്കുറിച്ച് കവിതയെഴുതിയ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മിക്കവരും ബംഗാളി മുസ്ലീങ്ങളായ കവികളും സാമൂഹ്യപ്രവര്‍ത്തകരുമാണ്. മിയ എന്ന പ്രാദേശിക ഭാഷാവകഭേദത്തിലാണ് ഇവര്‍ എഴുതുന്നത്. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. 1957ലെ പകര്‍പ്പവകാശ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ വച്ചാണ് കേസെടുത്തിരിക്കുന്നത്.

പ്രണബ്ജിത്ത് ദൊലോയ് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. കാസി ഷരോരവര്‍ ഹുസൈന്‍ എഴുതിയ കവിതയുമായി ബന്ധപ്പെട്ടാണ് ആരോപണം. അസം ജനതയെ സിനോഫോബിക്കുകളായി (ഇതര നാട്ടുകാരേയും വിദേശികളേയും വെറുക്കുന്ന മനോഭാവം) ചിത്രീകരിക്കുകയാണ് കവിതയെണ് പ്രണബ്ജിത്ത് ആരോപിക്കുന്നു.

ഇത്തരം ചിത്രീകരണം അസം ജനതയ്ക്ക് വലിയ ഭീഷണിയാണ്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുകയും ദേശസുരക്ഷയെ അപായപ്പെടുത്തുകയുമാണ് കവികളുടെ ഉദ്ദേശമെന്നും പ്രണബ്ജിത്ത് ആരോപിക്കുന്നു. അതേസമയം വിദേശികളെന്ന് മുദ്ര കുത്തി ഡിറ്റന്‍ഷന്‍ കാമ്പുകളിലേയ്ക്ക് അയയ്ക്കപ്പെടുന്നവരെക്കുറിച്ച് കവിതയെഴുതാന്‍ അവകാശമില്ലേ എന്ന് കവി അബ്ദുള്‍ കലാം ആസാദ് പ്രതികരിച്ചു.

This post was last modified on July 12, 2019 8:50 am