കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കി രാജി വച്ച ഒരു കോണ്‍ഗ്രസ് എംഎല്‍എ താന്‍ ബിജെപിയിലേയ്ക്ക് പോവുകയാണ് എന്ന് വ്യക്തമാക്കി. മാസ്‌കി എംഎല്‍എ പ്രതാപ് ഗൗഡ പാട്ടീലാണ് ബിജെപിയിലേയ്ക്ക് പോകുന്നതായി പറഞ്ഞത്. ബിജെപി ടിക്കറ്റില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നും പ്രതാപ് ഗൌഡ പറഞ്ഞു. ഇതുവരെ രാജി വച്ച മറ്റ് എംഎല്‍എമാരെല്ലാം പറഞ്ഞത് ബിജെപിക്ക് തങ്ങളുടെ രാജിയില്‍ ഒരു ബന്ധവുമില്ല എന്നാണ്. എംഎല്‍എമാരുടെ രാജിയില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബിജെപിയും പറയുന്നത്. അതേസമയം ഒരാള്‍ക്കും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും പ്രതാപ് ഗൗഡ പാട്ടീല്‍ പറഞ്ഞു. രാജി വച്ച എംഎല്‍എമാരെ പിന്തിരിപ്പിക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടരുന്നതിനിടെയാണ് പ്രതാപ് ഗൗഡ പാട്ടീല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസിലുള്ള മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഇന്ന് ബംഗളൂരുവില്‍ തിരിച്ചെത്തും. വൈകീട്ട് ആറ് മണിക്ക് ജെഡിഎസ് സംസ്ഥാനതല യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ ആറ് എംഎല്‍എമാരുമായി താന്‍ ബന്ധപ്പെടുന്നുണ്ടെന്നും വിശദ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ പറ്റിലെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളൂരുവില്‍ പറഞ്ഞു. എല്ലാവരും പാര്‍ട്ടിയോട് കൂറുള്ളവരാണ്. ഇതില്‍ ആര്‍ക്കൊക്കെ എന്നോട് കൂറുണ്ട് എന്നത് ഒരു പ്രശ്‌നമല്ല. പാര്‍ട്ടിയോടാണ് എല്ലാവര്‍ക്കും കൂറ് വേണ്ടത് എന്നും സിദ്ധരാമയ്യ പറഞ്ഞു.
This post was last modified on July 7, 2019 12:35 pm
Leave a Comment