X

ബജറ്റവതരണം തുടങ്ങി; ചാണക്യസൂത്രം ഉദ്ധരിച്ച് നിര്‍മല സീതാരാമൻ

'പെര്‍ഫോം റിഫോം, ട്രാന്‍സ്‌ഫോം എന്നീ ആശയങ്ങളിലാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.'

രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമഗ്ര ബജറ്റിന്റെ അവതരണം ലോക്സഭയിൽ തുടങ്ങി. കേന്ദ്ര ധനമന്ത്രി തുണിസഞ്ചിയിൽ പൊതിഞ്ഞു കൊണ്ടു വന്ന ബജറ്റ് കാർഷിക പ്രശ്നങ്ങളിലേക്കും പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കും ശ്രദ്ധ ചെലുത്തുമെന്ന പ്രതീക്ഷ പൊതുവിലുണ്ട്. ഇന്ത്യയിലെ 89ാമത്തെ പൊതുബജറ്റ് ആണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാനിരക്കിലെ ഇടിവും നേരിടുമ്പോഴാണ് വരുന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി പുതിയ ഇന്ത്യക്കു വേണ്ടിയുള്ളതെന്ന് നിർമല സീതാരാമൻ പറഞ്ഞു. ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക വികസനത്തിനുമായുള്ള ജനവിധിയാണ് ഉണ്ടായത്. രാജ്യം ഒന്നാമത് എന്ന ആശയമാണ് ഈ ജനവിധി രാജ്യത്തിനു മുമ്പിൽ‌ വെച്ചത്. ജിഎസ്ടി കൗൺസിൽ തുടങ്ങിയ വലിയ മാറ്റങ്ങൾ കഴിഞ്ഞ സർക്കാർ നടപ്പാക്കിയിരുന്നു. ഈ അടിത്തറയിൽ നിന്ന് മുമ്പോട്ടു പോകാനാണ് ശ്രമിക്കുന്നത്.

പെര്‍ഫോം റിഫോം, ട്രാന്‍സ്‌ഫോം എന്നീ ആശയങ്ങളിലാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.

ചാണക്യസൂത്രം ഉദ്ധരിച്ചാണ് നിർമല സീതാരാമൻ തന്റെ അവതരണം തുടങ്ങിയത്. ‘നിശ്ചയദാർഢ്യത്തോടു കൂടിയുള്ള മനുഷ്യ പ്രയത്നം ഫലത്തിലെത്തുക തന്നെ ചെയ്യും’ എന്നർത്ഥം വരുന്ന ഈരടിയാണ് മന്ത്രി ഉദ്ധരിച്ചത്.

This post was last modified on July 5, 2019 12:00 pm