X

ഒരു ദിവസം ഒരു കോടി രൂപ പിന്‍വലിച്ചാല്‍ 2 ലക്ഷം നികുതി

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഒരു കോടിയിലേറെ പിന്‍വലിക്കുന്നതിന് രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒന്നിലേറെ അക്കൗണ്ടുകളില്‍ നിന്നായി പണം പിന്‍വലിച്ചാലും രണ്ട് ശതമാനം നികുതി ഈടാക്കും. ഇതിനായി ബജറ്റ് നിര്‍ദേശത്തില്‍ ഭേഭഗതി വരുത്തി. വ്യാഴാഴ്ച പാസാക്കിയ ധനകാര്യബില്ലിലാണ് ഇത്തരമൊരു ഭേദഗതി വരുത്തിയത്.

ഒരുകോടിക്കുമേല്‍ പണം പിന്‍വലിച്ചാല്‍ രണ്ട് ശതമാനം നികുതി ഈടാക്കുമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഒന്നിലധികം അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചു. ഇതടക്കം 28 ഭേദഗതികള്‍ക്കാണ് ലോക്‌സഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഒരു കോടിയിലേറെ പിന്‍വലിക്കുന്നതിന് രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

14 കേസുകളില്‍ പ്രതിയായ കര്‍ദിനാള്‍ ആലഞ്ചേരിയെ മാറ്റുക; അതിരൂപത ആസ്ഥാനത്തിനകത്ത് ഉപവാസ സമരവുമായി വൈദികര്‍

This post was last modified on July 19, 2019 9:22 am