X

മോഷ്ടിക്കപ്പെട്ടത് സ്വര്‍ണവും രത്‌നവുമൊന്നുമല്ല ഒന്നര ലക്ഷത്തിന്റെ ചാണകം! സംഭവം കര്‍ണാടകയില്‍

നാല്‍പ്പത്ത് ട്രാക്ടര്‍ ഫുള്‍ലോഡ് വരുന്ന ചാണകമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

പല തരത്തിലുള്ള മുതലുകള്‍ മോഷ്ടിക്കുന്നതിന്റെ വാര്‍ത്തകള്‍ കേട്ടിട്ടുണ്ടാക്കും. എന്നാല്‍ ഇത്തരമൊന്ന് ആദ്യമായിരിക്കും. ഇവിടെ മോഷ്ടിക്കപ്പെട്ടത് സ്വര്‍ണവും രത്‌നവുമൊന്നുമല്ല ഒന്നര ലക്ഷം രൂപ വില വരുന്ന ചാണകമാണ്. കര്‍ണാടകയില്‍ ബിറൂര്‍ ജില്ലയിലാണ് സംഭവം. ആനിമല്‍ ഹസ്‌ബെന്ററി ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ പരാതിയില്‍ ജില്ലാ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തക്കുറിച്ച് ദ ഹഷ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്, 1.25 ലക്ഷം വരുന്ന ചാണകമാണ് മോഷണം പോയിരിക്കുന്നത്. നാല്‍പ്പത്ത് ട്രാക്ടര്‍ ഫുള്‍ലോഡ് വരുന്ന ചാണകമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൃഷിമേഖലയില്‍ വളമായി ഉപയോഗിക്കുന്നതിനാല്‍, ചാണകത്തിന് ആവശ്യകാര്‍ ഏറെയാണ്.

മോഷണവുമായി ബന്ധപ്പെട്ട് ആനിമല്‍ ഹസ്‌ബെന്ററി ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍ അറസ്റ്റിലായിട്ടുണ്ട്. മോഷ്ടിച്ച ചാണകം കണ്ടെത്തിയ സ്വകാര്യ ഭൂമി ഉടയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.