X

ചാണകത്തെക്കുറിച്ച് ഒരക്ഷരം പറയരുത്: പ്രകാശ് രാജിനെതിരെ പരാതിയുമായി അഭിഭാഷകന്‍ കോടതിയില്‍

പൊലീസ് പ്രകാശ് രാജിനെതിരെ കേസെടുത്തില്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് എന്‍ കിരണ്‍ എന്ന അഭിഭാഷകന്‍.

പശുവിനെ അപമാനിച്ചെന്നും പശുവിന്റെ മൂത്രത്തേയും ചാണകത്തേയും കുറിച്ച് മോശമായി സംസാരിച്ചെന്നും പറഞ്ഞ് നടന്‍ പ്രകാശ് രാജിനെതിരെ അഭിഭാഷകന്റെ പരാതി. പൊലീസ് പ്രകാശ് രാജിനെതിരെ കേസെടുത്തില്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് എന്‍ കിരണ്‍ എന്ന അഭിഭാഷകന്‍.

മേയ് എട്ടിന് താന്‍ ഹനുമന്ത്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി കിരണ്‍ പറയുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും ഇയാള്‍ പറയുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. “നിങ്ങള്‍ക്ക് പശുവിനെക്കുറിച്ച് ഒന്നുമറിയില്ല. എന്നാല്‍ ഗോമൂത്രത്തെ കുറിച്ചറിയാം. തുണി അലക്കാന്‍ ഒരു കിലോ ചാണകവും രണ്ട് ലിറ്റര്‍ ഗോമൂത്രവും വേണം. ഇതെല്ലാം കൂട്ടിക്കലര്‍ത്തി വേണം നിങ്ങള്‍ക്ക് തുണി അലക്കാന്‍. കാരണം ഗോമൂത്രത്തെക്കുറിച്ചല്ലാതെ നിങ്ങള്‍ക്ക് ഒന്നുമറിയില്ല” – സംഘപരിവാറിനെ പരിഹസിച്ച് പ്രകാശ് രാജ് പറഞ്ഞിരുന്നു.

അതേസമയം ഇത്തരം വ്യാജ കേസുകള്‍ കൊണ്ട് തന്നെ ഭയപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്ന് പ്രകാശ് രാജ് മുന്നറിയിപ്പ് നല്‍കി.

This post was last modified on August 29, 2018 4:58 pm