X

മറ്റു രാജ്യങ്ങളുടെ ഭൂമിക്കായി ഇന്ത്യ ദാഹിച്ചിട്ടില്ല: നരേന്ദ്ര മോദി

അഴിമുഖം പ്രതിനിധി

ഇന്ത്യ ഒരു രാജ്യത്തെയും അങ്ങോട്ട് ചെന്ന് ആക്രമിച്ചിട്ടില്ലെന്നും മറ്റു രാജ്യങ്ങളുടെ ഭൂമിക്കായി ദാഹിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസി ഭാരതീയ കേന്ദ്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ ഈ പരാമര്‍ശം.

രണ്ടു ലോകമഹായുദ്ധങ്ങളിലുമായി 1.5 ലക്ഷം ഇന്ത്യക്കാരാണു രക്തസാക്ഷികളായത് (ഇന്ത്യ നേരിട്ട് ലോകമഹായുദ്ധത്തില്‍ പങ്കാളിയായില്ല, പക്ഷെ ബ്രിട്ടന്റെ അധീനതയായിരുന്നതുകൊണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പങ്കെടുക്കേണ്ടി വന്നു) എന്നാല്‍ ഇതു ലോകത്തോടു വിളിച്ചു പറയാന്‍ കഴിഞ്ഞില്ലെന്നും പല രാജ്യങ്ങളിലെയും യുദ്ധങ്ങളിലും കലാപങ്ങളില്‍നിന്നും ഇന്ത്യക്കാരും വിദേശികളുമടക്കം നിരവധിപ്പേരെ നമ്മള്‍ രക്ഷപെടുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

This post was last modified on December 27, 2016 2:25 pm

Related Post
Leave a Comment