X

കശ്മീർ: ഇരുസഭകളിലും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ്; അമിത് ഷാ സംസാരിക്കും

കശ്മീരിൽ നിന്നുള്ള നേതാക്കൾ കറുത്ത ബാൻഡ് കൈയിൽ കെട്ടിയാണ് രാജ്യസഭയിലേക്ക് എത്തിയിരിക്കുന്നത്.

കശ്മീരിൽ കേന്ദ്ര സർക്കാരിന്റെ അസാധാരണ നീക്കങ്ങൾ തുടരവെ പ്രതിപക്ഷ നേതാക്കൾ രാജ്യസഭയിൽ കൂടിക്കാഴ്ച നടത്തി. രാജ്യസഭയിൽ ഗുലാംനബി ആസാദിന്റെ ചേംബറിലാണ് കൂടിക്കാഴ്ച നടന്നത്. ആസാദ്, ആനന്ദ് ശർമ, അംബിക സോണി, ഭുവനേശ്വർ കലിത എന്നിവർ കശ്മീർ പ്രശ്നം സഭ നിർത്തി വെച്ച് ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

കശ്മീരിൽ നിന്നുള്ള നേതാക്കൾ കറുത്ത ബാൻഡ് കൈയിൽ കെട്ടിയാണ് രാജ്യസഭയിലേക്ക് എത്തിയിരിക്കുന്നത്. പിഡിപി എംപി നാസിർ അഹ്മദ് ലാവായ്, മിർ മൊഹമ്മദ് ഫയാസ് എന്നിൽ കൈയിൽ കറുത്ത ബാൻഡ് കെട്ടിയിട്ടുണ്ട്.

അതെസമയം ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രണ്ട് സഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കും. കശ്മീരിനു മേൽ പ്രതിപക്ഷം തങ്ങളുടെ നീക്കം ശക്തമാക്കാനുള്ള ആലോചനകളോടെയാണ് ഇരുസഭകളിലും എത്തിയിരിക്കുന്നത്. രണ്ട് സഭകളിലും അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട് പ്രതിപക്ഷം.