X

ആരാണ് കാണാതായ ഇന്ത്യൻ പൈലറ്റ്?

ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്ത് വ്യക്തത വരുത്തിക്കൊണ്ടിരിക്കുകയാണ് തങ്ങളെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

ഇന്ത്യൻ എയർ ഫോഴ്സ് പൈലറ്റിനെ ദൗത്യത്തിനിടെ കാണാതായതായി ഇന്ത്യ സ്ഥിരീകരിച്ചു കഴിഞ്ഞു. ഒരു മിഗ് 21 വിമാനം നഷ്ടപ്പെട്ടതായി അധിക‍ൃതരിൽ നിന്നും സ്ഥിരീകരണം വന്നിരുന്നു.

വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ആണ് തങ്ങളുടെ പിടിയിലായിട്ടുള്ളതെന്ന് പാകിസ്താൻ അവകാശപ്പെട്ടുന്നു. ഇത് ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ അച്ഛനും പട്ടാളത്തിലായിരുന്നു. എയർ മാർഷലായിരുന്നു. റിട്ടയർ ചെയ്തു.

മിഗ് 21 പൈലറ്റാണ് അഭിനന്ദൻ എന്നാണ് അറിയാൻ കഴിയുന്നത്. ഇന്ന് രാവിലെ പാകിസ്താൻ സൈന്യം നിയന്ത്രണരേഖയോളം കടന്നെത്തി ആക്രമണം നടത്തിയിരുന്നു. ജാഗ്രത്തായിരുന്ന ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ പാക് യുദ്ധവിമാനങ്ങൾ തിരിഞ്ഞോടി. ഈ ദൗത്യത്തിൽ പങ്കെടുത്ത ഒരു വിമാനം പാകിസ്താൻ വെടിവെച്ചിട്ടെന്നും ഒരു സൈനികനെ പിടികൂടിയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്ത് വ്യക്തത വരുത്തിക്കൊണ്ടിരിക്കുകയാണ് തങ്ങളെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ചില വീഡിയോകൾ പ്രചരിക്കുന്നുണ്ട്. “എന്റെ പേര് വിങ് കമാന്‍ഡർ അഭിനന്ദൻ. എന്റെ സർവ്വീസ് നമ്പർ 27981 ആണ്. ഞാനൊരു പൈലറ്റാണ്. എന്റെ മതം ഹിന്ദു ആണ്” എന്ന് ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന് തോന്നിക്കുന്ന ഒരാൾ ഈ വീഡിയോകളിലൊന്നിൽ പറയുന്നുണ്ട്. കൂടുതൽ പറയാനായി നിർബന്ധിക്കുമ്പോൾ ‘ക്ഷമിക്കണം സർ, അത്രമാത്രമേ എനിക്ക് പറയാൻ അനുവാദമുള്ളൂ’ എന്ന് മറുപടി നല്‍കുന്നുണ്ട് ഇയാൾ. ഈ വ്യക്തി തന്നെയാണോ കാണാതായതെന്ന് ഇനിയും വ്യക്തമല്ല. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

അതെസമയം മകനക്കുറിച്ചന്വേഷിക്കാൻ മാധ്യമങ്ങൾ തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് വിങ് കമാൻഡർ അഭിനന്ദിന്റെ അച്ഛൻ റിട്ടയേഡ് എയർ മാർഷൽ എസ് വർധമാൻ രംഗത്തു വന്നു. ഇപ്പോൾ മാധ്യമങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ചെന്നൈയിലെ ഇവരുടെ വീടിന്റെ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. അഭിനന്ദിന്റെ വിഷ്വലുകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

This post was last modified on February 27, 2019 5:24 pm