X

പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ താൻ തയ്യാറാകുമെന്ന് പ്രിയങ്ക ഗാന്ധി. മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘എന്തുകൊണ്ട് മത്സരിക്കാതിരിക്കണം’ എന്ന മറുചോദ്യമാണ് പ്രിയങ്ക ഉന്നയിച്ചത്. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഏറെ നാളുകളായി ഊഹാപോഹങ്ങൾ നിലനിൽക്കുകയാണ്.

“എന്റെ പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ തീർച്ചയായും മത്സരിക്കും” -ഉത്തർപ്രദേശിലെ അമേത്തിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രിയങ്ക പറഞ്ഞു. ഇതാദ്യമായാണ് മാധ്യമപ്രവർത്തകരുടെ ഇത്തരം ചോദ്യങ്ങൾക്ക് പ്രിയങ്ക മറുപടി പറയുന്നത്. ജനുവരിയിലായിരുന്നു പ്രിയങ്കയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം. നേരത്തെയും രാഷ്ട്രീയപ്രവർത്തനം നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഔദ്യോഗിക ചുമതലകളോടെ പ്രിയങ്ക രംഗത്തിറങ്ങുന്നത്.

Related Post
Leave a Comment