X

അഞ്ചു വർഷത്തിനിടയിൽ രാഹുൽ ഗാന്ധിയുടെ ആസ്തി 7 കോടിയോളം ഉയർന്നു

രാഹുലൽ ഗാന്ധി 5 ലക്ഷം രൂപ സോണിയ ഗാന്ധിക്ക് നല്‍കാനുണ്ട്.

കോൺ‍ഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആസ്തികളിൽ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വൻ വർധന. ആസ്തി 9.4 കോടി രൂപയായിരുന്നതിൽ നിന്ന് 15.88 കോടിയായാണ് രാഹുലിന്റെ ആസ്തിയിൽ വർധന വന്നിരിക്കുന്നത്. വയനാട്ടിൽ മത്സരിക്കുന്നതിന്റെ ഭാഗമായി നൽകിയ സത്യവാങ്മൂലത്തിലാണ് ആസ്തി സംബന്ധിച്ച ഈ വിവരണമുള്ളത്.

2014ൽ അമേത്തിയിൽ നിന്ന് മത്സരിക്കുമ്പോൾ 8,07,58,265 കോടിയുടെ ജംഗമ ആസ്തിയാണ് രാഹുലിനുണ്ടായിരുന്നത്. സ്ഥാവര ആസ്തിയായി 1,32,48,284 രൂപയും ഉണ്ടായിരുന്നു. 2012-13 വർഷത്തിലെ ആകെ വരുമാനം 92,46,973 രൂപയായിരുന്നു.

പുതിയ സത്യവാങ്മൂലം പറയുന്നതു പ്രകാരം 1.11 കോടിയുടെ വരുമാനം 2017-18 കാലയളവിൽ രാഹുൽ ഗാന്ധിക്കുണ്ടായിട്ടുണ്ട്. പാർലമെന്റംഗം എന്ന നിലയിലുള്ള ശമ്പളം, റോയൽറ്റി വഴിയുള്ള വരുമാനം, വാടക, നിക്ഷേപങ്ങൾ തുടങ്ങിയവ വഴിയുള്ള വരുമാനം എന്നിവയാണ് ഈ വർഷത്തെ വരുമാനത്തിന്റെ അടിസ്ഥാനം. പുതിയ കണക്കുകൾ പ്രകാരം സമ്പാദ്യം ഇങ്ങനെ: രാഹുൽ ഗാന്ധിയുടെ കൈയ്യിൽ ഉള്ള തുക 40000.00, ഫിക്സഡ് ഡെപ്പോസിറ്റ് = 17,93,693.00, ബോണ്ട് / ഷെയർ നിക്ഷേപം = 5,19,44,682.00, പി പി എഫ് നിക്ഷേപം = 39,89,087.00, സ്വർണ്ണം = (333.300 ഗ്രാം) = 2,91,367.00, ആകെ = 5,80,58,779.00.

ആകെ 10 കോടിയുടെ വസ്തുക്കളാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. ഡൽഹി മെഹ്‌റോളിയിൽ ഉള്ള 2.36 ഏക്കർ കൃഷി ഭൂമി പകുതി പ്രീയങ്ക ഗാന്ധിക്ക് കൂടി ഉടമസ്ഥ അവകാശമുള്ളതാണ്. 1,32,48,284.00 ഭൂമിയുടെ ഇപ്പോഴത്തെ വില. ഹരിയാന ഗുരുഗ്രാമിൽ സിഗ്നേച്ചർ ടവറിൽ 5838 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള ഓഫിസ് മുറി യുടെ ഇപ്പോഴത്തെ വില 8,75,70,000.00 ആണ്.

കൈവശമുള്ളത് 40000 രൂപയാണ്. 5 ലക്ഷം രൂപ സോണിയ ഗാന്ധിക്ക് നല്‍കാനുണ്ട്.

This post was last modified on April 5, 2019 8:12 am

Related Post
Leave a Comment