X

Live: രാജസ്ഥാനില്‍ വലിയ ഒറ്റകക്ഷിയാവാൻ കോൺഗ്രസ്; നിർണായകമാവുക വിമതരുടെ നിലപാട്

രാജസ്ഥാനിൽ ആരെന്തു ചുമതല വഹിക്കുമെന്നതു കോൺഗ്രസ് നേതൃത്വവും എംഎൽഎമാരും തീരുമാനിക്കുമെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു

രാജസ്ഥാനില്‍ 103 സീറ്റുകളുമായി കോണ്‍ഗ്രസ്സ് ഭരണത്തിലേക്ക്. ബിജെപിക്ക് 70. ബി എസ് പി 6 മറ്റുള്ളവര്‍ 19. രാജസ്ഥാനിൽ ആരെന്തു ചുമതല വഹിക്കുമെന്നതു കോൺഗ്രസ് നേതൃത്വവും എംഎൽഎമാരും തീരുമാനിക്കുമെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

101 സീറ്റുകളുമായി കോൺഗ്രസ് മുന്നിട്ടുനിൽക്കുമ്പോഴും രാജസ്ഥാനിലും സസ്പെൻസ് തുടരുന്നു. 199 അംഗ നിയമസഭയിൽ 73 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. എന്നാൽ 24 സീറ്റുകളിൽ മുന്നേറുന്ന സിപിഎം അടക്കമുള്ള മറ്റുള്ളവരും 4 സീറ്റുള്ള ബിഎസ്പിയും സംസ്ഥാനത്ത് നിർണായകമാവുമെന്നാണ് സൂചനകൾ. ബിജെപിയുടെ കോൺഗ്രസും സീറ്റ് നിഷേധിച്ചതോടെ വിമതരായ രംഗത്തിറങ്ങയവരാണ് ഇരുപാർട്ടികൾക്കും തിരിച്ചടിയായത്.  ഇവരുടെ നിലപാടായിരിക്കും സംസ്ഥാനത്തെ ഭരണം നിശ്ചയിക്കുക.

രാജസ്ഥാനില്‍ കേവല ഭൂരിപക്ഷത്തില്‍ നിന്നും കോണ്‍ഗ്രസ്സ് പിന്നോക്കം പോകുന്നു. കോണ്‍ഗ്രസ്സ് 95, ബിജെപി 80, ബി എസ് പി 3, സി പി എം 2, മറ്റുള്ളവര്‍ 19

രാജസ്ഥാനില്‍ 101 സീറ്റില്‍ കോണ്‍ഗ്രസ്സ് മുന്നില്‍. ബിജെപി-82, ബി എസ് പി-3, സിപിഎം 2, മറ്റുള്ളവര്‍ 12

എഐസിസി ജനറല്‍ സെക്രട്ടറിയും അടുത്തിടെ കോണ്‍ഗ്രസ് നേടിയ മികച്ച പ്രകടനങ്ങളുടെയും പിന്നണിയില്‍ നില്‍ക്കുന്ന അശോക്‌ ഗെഹ്ലോട്ടും രാജസ്ഥാന്‍ പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റും തമ്മിലാണ് മുഖ്യമന്ത്രി ആരാകും എന്നതില്‍ തര്‍ക്കം വരിക. ഹൈക്കമാന്‍ഡ് പ്രതിനിധിയായി എത്തിയിരിക്കുന്ന കെസി വേണുഗോപാലിന് മുന്നിലുള്ള വെല്ലുവിളിയും അതായിരിക്കും.

രാജസ്ഥാനില്‍ 140 സീറ്റിലെങ്കിലും വിജയിക്കുമെന്ന കോണ്‍ഗ്രസ് ആത്മവിശ്വാസം ഫലം കണ്ടില്ല. അവസാന സൂചനകള്‍ വരുമ്പോള്‍ 98 സീറ്റുകളില്‍ മുന്നിലാണ്. 100 സീറ്റുകളാണ് ഇവിടെ അധികാരത്തില്‍ വരാന്‍ ആവശ്യമുള്ളത്. ബിജെപി ഇവിടെ 78 സീറ്റിലും മുന്നിലാണ്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നില്‍ തന്നെ എങ്കിലും അവസാന ലാപ്പില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടം കാഴ്ചവച്ച് ബിജെപി. 88 സീറ്റില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നിലാണ്, ബിജെപി 76 സീറ്റിലും. വസുന്ധര രാജെയുടെ ഭരണം അവസാനിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. തുടക്കം മുതല്‍ കോണ്‍ഗ്രസ് മുന്നിലായിരുന്നെങ്കിലും അവസാന വട്ട സൂചനകള്‍ വരുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് നില താഴ്ന്നു എന്നതാണ് കാണുന്നത്. 100 സീറ്റുകളാണ് ഇവിടെ കേവലഭൂരിപക്ഷത്തിന് വേണ്ടത്.

രാജസ്ഥാന്‍ വോട്ടര്‍മാര്‍ 1993 മുതല്‍ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോളും ഭരണമാറ്റമുണ്ടാക്കുന്നവരാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് രാജസ്ഥാനില്‍ നടന്നത്. എക്‌സിറ്റ് പോളുകള്‍ ശരിയാണെങ്കില്‍ ഇത്തവണയും അത് ആവര്‍ത്തിക്കും. എട്ടില്‍ ആറ് എക്‌സിറ്റ് പോളുകളും പറയുന്നത് വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപിയെ താഴെയിറക്കി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ്. മറ്റ് രണ്ട് സര്‍വേകളാകട്ടെ, ഇഞ്ചോടിച്ച് പോരാട്ടം പ്രവചിക്കുന്നു.

200 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജസ്ഥാന്‍ നിയമസഭയില്‍ 101 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. 2013ല്‍ ബിജെപിക്ക് 163 സീറ്റും 46.03 ശതമാനം വോട്ടുമാണ് ലഭിച്ചത്. 2008ലെ നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ എട്ട് ശതമാനത്തോളം അധികം വോട്ടാണ് ബിജെപി കഴിഞ്ഞ തവണ നേടിയത്. കോണ്‍ഗ്രസ് 34.27 ശതമാനം വോട്ടുമായി 21 സീറ്റിലൊതുങ്ങി. 2008ലേതിനേക്കാള്‍ രണ്ട് ശതമാനത്തോളം വോട്ട് കുറഞ്ഞു.

ചെറു പ്രാദേശിക കക്ഷികളുടേയും സ്വതന്ത്രന്മാരുടേയുമെല്ലാം വോട്ട് കഴിഞ്ഞ തവണ ബിജെപി കൈക്കലാക്കി. ഇത്തരം വിഭാഗങ്ങളുടെ വോട്ടില്‍ എട്ട് ശതമാനത്തിന്റെ ഇടിവാണ് (20.29) 2013ലെ തിരഞ്ഞെടുപ്പിലുണ്ടായത്. കോണ്‍ഗ്രസ് 195 സീറ്റുകളിലാണ് ഇത്തവണ മത്സരിച്ചത്. ബാക്കി അഞ്ച് സീറ്റുകള്‍ സഖ്യകക്ഷികളായ ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദളിനും അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളിനും ശരദ് പവാറിന്റെ എന്‍സിപിക്കുമായി വിട്ടുകൊടുത്തു. ബിജെപി എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുന്നു. കര്‍ഷക നേതാവ് ഹനുമാന്‍ ബേനിവാളിന്റെ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എന്നിവ സ്വാധീനമേഖലകളില്‍ ചലനമുണ്ടാക്കിയേക്കാം.

തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും (എക്‌സിറ്റ് പോളുകളിലെ പ്രവചനം തെറ്റിയിട്ടുമുണ്ട്) ഡിസംബര്‍ 11 പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും നയിച്ച ഹൈവോള്‍ട്ടേജ് പ്രചാരണങ്ങളാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തേജിപ്പിച്ച് മുന്നോട്ടുപോയൊരു തിരഞ്ഞെടുപ്പിന്റെ ഏറ്റവും ഉച്ചസ്ഥായിയിലേയ്ക്കാണ് പോകുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, ഹനുമാന്റെ ജാതി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതിയും കുടുംബവും തുടങ്ങിയ വിഷയങ്ങള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, ജല ലഭ്യതയില്ലായ്മ, തൊഴിലില്ലായ്മ, ജാതി സംവരണം, മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടേയും മന്ത്രിമാരുടേയും നിഷ്‌ക്രിയത്വം തുടങ്ങിയവയ്ക്ക് പുറമെ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

This post was last modified on December 11, 2018 4:25 pm