X

കാസിമിനെ രക്ഷിക്കാൻ ശ്രമിച്ച വൃദ്ധനെ കുട്ടികൾ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്

കാസിമിനെ കുട്ടികൾ മർദ്ദിക്കുന്ന സമയത്ത് തന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്നു സാമിയുദ്ദീൻ.

കാസിം എന്ന യുവാവിനെ തല്ലിക്കൊന്ന അതേ നാട്ടുകാർ ഒരു 62കാരനെ തല്ലുന്നതിന്റെ വീഡിയോ പുറത്ത്. കാസിമിനെ ജനക്കൂട്ടം കൊലപ്പെടുത്തുന്നത് തടയാൻ ശ്രമിച്ച സാമിയുദ്ദീൻ എന്ന വൃദ്ധനെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഏറ്റവും ഭീതിതമായ കാര്യം, ഈ മർദ്ദനം നടത്തുന്നവരിലധികവും കുട്ടികളും കൗമാരക്കാരുമാണ് എന്നതാണ്.

ജെഎൻയു വിദ്യാർത്ഥിയും വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

കാസിമിനെ കുട്ടികൾ മർദ്ദിക്കുന്ന സമയത്ത് തന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്നു സാമിയുദ്ദീൻ. സംഭവത്തിലിടപെട്ട് മർദ്ദനം തടയാൻ ശ്രമിച്ചതോടെ ഇദ്ദേഹത്തെയും ക മാരക്കാരും കുട്ടികളുമടങ്ങുന്ന ആള്‍ക്കൂട്ടം ക്രൂരമായ മർദ്ദനത്തിനിരയാക്കുകയായിരുന്നു.

അതെസമയം കാസിമിനെ കൊലപ്പെടുത്തിയത് റോഡിൽ ചില തർക്കങ്ങളുണ്ടായതിനെ തുടർന്നാണെന്ന് വരുത്തിത്തീർ‌ക്കാൻ പൊലീസ് എഫ്ഐആറിൽ തിരിമറികള്‍ നടത്തിയതിന്റെ തെളിവുകൾ പുറത്തുവന്നു. സാമിയുദ്ദീനെതിരെ ഉണ്ടായതും ഇത്തരത്തിലുള്ള ആക്രമണമാണെന്നാണ് എഫ്ഐആറിൽ പറയുന്നത്.

 

ഉത്തർപ്രദേശിലെ ഹാപുരിൽ‌ പശുക്കളെ കടത്തുന്നുവെന്നാരോപിച്ചാണ് കാസിം എന്ന 45കാരനെ കുട്ടികളും കൗമാരക്കാരുമടങ്ങുന്ന ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് പൊലീസ് സംരക്ഷണം നൽകുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഹിന്ദുത്വ തീവ്രവാദി സംഘടനകളാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. വീഡിയോയിലുള്ള സംഭാഷണങ്ങളിൽ ഗോരക്ഷാ സേനാ പ്രവർത്തകരാണ് മർദ്ദിക്കുന്നതെന്നത് വ്യക്തമാണ്. കൊലപാതകം മുൻപേ ആസൂത്രണം ചെയ്തിരുന്നതാണെന്ന് തങ്ങൾ സംശയിക്കുന്നതായി കാസിമിന്റെ ബന്ധുക്കൾ പറയുന്നു.

പശു നമ്മുടെ ജനാധിപത്യത്തിനു മേല്‍ അതിന്റെ നാലുകാലും വിരിച്ചു നില്‍ക്കുകയാണ്

 

ഈ ‘വിശുദ്ധ പശു’ രാഷ്ട്രീയം ഹൈന്ദവ വിരുദ്ധം

 

‘ഹിന്ദുവിന്റെ പശു’ എന്ന രാഷ്ട്രീയായുധം

 

വികൃതരൂപം പ്രാപിക്കുന്ന പശു രാഷ്ട്രീയം; ഗോവയില്‍ ബീഫ് വ്യവസായം തകരുന്നു

 

ഉള്ളിക്കറി കഴിക്കുന്നവരോട്, മലപ്പുറത്തുകാര്‍ വെറും ബീഫ് തീനികളല്ല

 

ഗോരക്ഷ ‘ഗുജറാത്ത് മോഡല്‍’; മോദിയുടെ സംഭാവന

 

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 24, 2018 11:02 am