X

Live: മധ്യപ്രദേശില്‍ ബി എസ് പിയും എസ് പിയും നിര്‍ണ്ണായകം

2005 നവംബര്‍ 30ന് മുഖ്യമന്ത്രിയായതിന് ശേഷം ശിവരാജ് സിംഗ് ചൗഹാന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല

മധ്യപ്രദേശില്‍ ബിജെപി മുന്നിട്ട് നില്ക്കുന്നു. ബിജെപി -111, കോണ്‍ഗ്രസ്സ്-109. ബി എസ് പിയും എസ് പിയും നിര്‍ണ്ണായകം. ബി എസ് പി 5, എസ് പി -2

മധ്യപ്രദേശില്‍ ചിത്രം മാറിമറിയുന്നു. കോണ്‍ഗ്രസ്സ്- 116, ബിജെപി- 102 ബി എസ് പിക്ക് 7 സീറ്റ്.


മധ്യപ്രദേശ്: കോണ്‍ഗ്രസ്സ്-116, ബിജെപി- 99. ബി എസ് പിക്ക് 7 സീറ്റ്.


ഛത്തീസ്ഗഡില്‍ ബിജെപി തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ്സ് അധികാരത്തിലേക്ക്. കോണ്‍ഗ്രസ്സ്-56. ബിജെപി -28


മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ് 100 കടന്നു. കോണ്‍ഗ്രസ്സ്-102, ബിജെപി-96


ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി രമണ്‍സിങ് രാജ്നന്ദ്ഗാവ് മണ്ഡലത്തിൽ പിന്നില്‍. മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ അനന്തരവള്‍ കരുണ ശുക്ല മുന്നിട്ട് നില്ക്കുന്നു.


മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ്-68, ബിജെപി 60


ഛത്തീസ്ഗഡ് കോണ്‍ഗ്രസ്സ് മുന്നിട്ടു നില്ക്കുന്നു. കോണ്‍ഗ്രസ്സ് 30, ബിജെപി 25, മറ്റുള്ളവര്‍ 5


മധ്യപ്രദേശില്‍ 230 സീറ്റില്‍ ആദ്യ സൂചനകള്‍ പ്രകാരം ബിജെപിക്ക് നേരിയ മുന്‍തൂക്കം. ബിജെപി-22, കോണ്‍ഗ്രസ്സ്-18


“എന്നേക്കാള്‍ മികച്ച നിലമളപ്പുകാരന്‍ വേറെയില്ല, ബിജെപി അധികാരത്തുടര്‍ച്ച നേടും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല” – എക്‌സിറ്റ് പോളുകള്‍ നാലാം തവണ മുഖ്യമന്ത്രിയാകാമെന്ന സ്വപ്‌നം സംശയത്തില്‍ നിര്‍ത്തിയിരിക്കുമ്പോളാണ് ശിവരാജ് സിംഗ് ചൗഹാന്‍ ആത്മവിശ്വാസത്തോടെ മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പറയുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ തൂക്കുനിയമസഭ വരാന്‍ പോകുന്നു എന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പറയുന്നത്. കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം ചില എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ജനവിധിയും ചൗഹാന്റെ വിധിയും ഇന്നറിയാം.

230 നിയമസഭ സീറ്റുകളുള്ള മധ്യപ്രദേശില്‍ 116 സിറ്റെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ സിക്കിമിലെ പവന്‍ കുമാര്‍ ചാംലിംഗിനും പശ്ചിമ ബംഗാളിലെ ജ്യോതി ബസുവിനും പിന്നില്‍ ഏറ്റവുമധികം കാലം സംസ്ഥാന മുഖ്യമന്ത്രി പദവി വഹിക്കുന്ന വ്യക്തിയാകാനേ ചൗഹാന് കഴിയൂ. ജ്യോതി ബസു തുടര്‍ച്ചയായി അഞ്ചാം തവണയും മുഖ്യമന്ത്രിയായെങ്കിലും കാലാവധി പൂര്‍ത്തിയാക്കിയില്ല. ചൗഹാനെ കൂടാതെ നാലാം തവണ മുഖ്യമന്ത്രി പദവിയ്ക്കായി ലക്ഷ്യമിടുന്ന മറ്റൊരു ബിജെപി മുഖ്യമന്ത്രി, മധ്യപ്രദേശ് വിഭജിച്ചുണ്ടായ അയല്‍ സംസ്ഥാനമായ ഛത്തീസ്ഗഡിലെ രമണ്‍ സിംഗാണ്.

മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ ജയ്ത് ഗ്രാമത്തിലാണ് ശിവരാജ് സിംഗ് ചൗഹാന്റെ ജനനം. 1976-77 കാലത്ത് അടിയന്തരാവസ്ഥയ്‌ക്കെതിരെ ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി. ഒരു വര്‍ഷം ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു. വലതുപക്ഷ ഹിന്ദുത്വ സംഘടനാനേതാക്കള്‍ ശിവരാജ് സിംഗ് ചൗഹാന്റെ സംഘടനാ ശേഷി തിരിച്ചറിയുകയും 1977ല്‍ ചൗഹാന്‍ ആര്‍എസ്എസില്‍ ചേരുകയും ചെയ്തു. എബിവിപിയിലും യുവമോര്‍ച്ചയിലും സജീവമായി പ്രവര്‍ത്തിച്ചു. 1990ല്‍ ബുധിനിയില്‍ നിന്ന് മധ്യപ്രദേശ് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ വിദിഷയില്‍ നിന്ന് 10ാം ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996ലും 98ലും 99ലും 2004ലും വിദിഷയില്‍ നിന്ന് തന്നെ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ ബിജെപി ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2003ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബിജെപി വന്‍ വിജയം നേടിയെങ്കിലും, മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസിന്റെ ദിഗ് വിജയ് സിംഗിനോട് ശിവരാജ് സിംഗ് ചൗഹാന്‍ തോറ്റു. അതേസമയം 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2.6 ലക്ഷം വോട്ടിനാണ് ശിവരാജ് സിംഗ് ചൗഹാന്‍ വിജയിച്ചത്. ഇതിനിടെ സംസ്ഥാന ബിജെപി അധ്യക്ഷനായി. 2005 നവംബര്‍ 30ന് മുഖ്യമന്ത്രിയായതിന് ശേഷം ശിവരാജ് സിംഗ് ചൗഹാന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇന്നത് വേണ്ടി വരുമോ ഇല്ലയോ എന്നറിയാം.

This post was last modified on December 11, 2018 4:00 pm