വീട്ടുതടങ്കലിൽ പാർപ്പിച്ചിട്ടുള്ള സിപിഎം നേതാവും മുൻ എംഎൽഎയുമായ യൂസുഫ് തരിഗാമിയെ സന്ദർശിക്കാൻ കശ്മീരിനെത്തിയ സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചതായി വിവരം.
തന്റെ പാർട്ടിയുടെ നേതാവിനെ കാണാൻ കശ്മീരിലേക്ക് പോകുകയാണെന്നും തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ സന്ദർശിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും വിശദീകരിച്ച് ജമ്മു കശ്മീർ ഗവർണർക്ക് സീതാറാം യെച്ചൂരി കത്തയച്ചിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്കു പിന്നാലെയാണ് തരിഗാമിയെ കശ്മീർ ഭരണകൂടം വീട്ടു തടങ്കലിലാക്കിയത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയാണ് കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്തത്.
കശ്മീർ സന്ദർശിക്കാനെതിയ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ശ്രീനഗർ വിമാനത്താവളത്തിൽ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.
This post was last modified on August 9, 2019 2:36 pm
Leave a Comment