X

“തമിഴ് വാഴ്കെ മാർക്സീയം വാഴ്കെ”: ലോക്സഭയില്‍ സിപിഎം എംപി സു വെങ്കടേശൻ

സത്യപ്രതിജ്ഞയ്ക്കൊടുവില്‍ തങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യമുയർത്തുന്ന ശൈലി നിരവധി പേർ പിന്തുടർന്നു.

“തമിൾനാട് മധുരൈ മക്കളവൈയിൻ ഉരുപ്പിണറാഹ തേർന്തെടുക്കപ്പെട്ട സു വെങ്കടേസൻ എനും നാൻ സട്ടപ്പൂർവ്വമായി നിരുവപ്പെട്ടുള്ള ഇന്തിയ അരസമൈപ്പിൽ ഉൺമൈയാന നമ്പിക്കൈയും പട്രുതലും കൊണ്ടിരുപ്പേൻ എൻട്രും, ഇന്തിയ നാട്ടിൻ ഇരയാൺമൈയെയും ഒട്രുമൈപട്ടൈയും നിലൈനിർത്തുവേന്‍ എൻട്രും, നാൻ മേൽക്കൊള്ളയിറുക്കും കടമയൈ നേർമയുടൻ നിറൈവേട്രുവേൻ എന്‍ട്രും ഉളമാര ഉരുതി കുരുഹിറേൻ; തമിഴ് വാഴ്കെ മാർക്സീയം വാഴ്കെ.”

മധുരൈ ലോകസഭാ മണ്ഡലത്തിൽ നിന്നും സിപിഎം സ്ഥാനാർത്ഥിയായി നിന്ന് വിജയിച്ച എഴുത്തുകാരൻ സു വെങ്കടേശൻ മറ്റെല്ലാ തമിഴ്നാട് എംപിമാരെയും പോലെ തമിഴിലാണ് പാർലമെന്റംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ഡിഎംകെ എംപിമാർ സത്യപ്രതിജ്ഞയ്ക്കൊടുവിൽ ‘തമിഴ് വാഴ്കെ, പെരുയാർ വാഴ്കെ’ എന്ന മുദ്രാവാക്യം കൂടി ചേർത്തു. എന്നാൽ, ഡിഎംകെ എംപിമാരിൽ നിന്നും വ്യത്യസ്തമായി സു വെങ്കടേശൻ ‘തമിഴ് വാഴ്കെ, മാർക്സീയം വാഴ്കെ’ എന്ന മുദ്രാവാക്യത്തോടെയാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.

തമിഴ്നാട് പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ സു വെങ്കടേശൻ ഡിഎംകെ പിന്തുണയോടെയാണ് മധുരൈയിൽ നിന്നും ജയിച്ചത്.

തമിഴ്നാട്ടിലെ സിപിഎമ്മിന്റെ തീപ്പൊരി നേതാവു കൂടിയായ സു വെങ്കടേശന്റെ തെരഞ്ഞെടുപ്പു മത്സരം രാജ്യത്ത് ഇടത് സാന്നിധ്യമുള്ളയിടങ്ങളിലെല്ലാം ചർച്ചയായി മാറിയിരുന്നു. സത്യപ്രതിജ്ഞയ്ക്കൊടുവില്‍ തങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യമുയർത്തുന്ന ശൈലി നിരവധി പേർ പിന്തുടർന്നു. ബിജെപി എംപിമാർ പലരും ശ്രീരാമനാമം ജപിക്കുക വരെയുണ്ടായി. അസദുദ്ദീൻ ഒവൈസി ‘ജയ് ഭീം’ എന്നാണുച്ചരിച്ചത്.

This post was last modified on June 18, 2019 4:35 pm

Related Post
Leave a Comment