സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ മാറ്റിയതിനെതിരായ കേസില്‍ കേന്ദ്ര സര്ക്കാനോടും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനോടും ചോദ്യങ്ങളുമായി സുപ്രീം കോടതി. ജൂലായ് മുതല്‍ ക്ഷമിച്ചില്ലേ എന്തിനായിരുന്നു പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം എന്ന് സുപ്രീം കോടതി ചോദിച്ചു. അസാധാരണമായ സാഹചര്യത്തിലാണ് തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമായതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു.
ജൂലായ് മുതല്‍ അലോക് വര്‍മയും സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മില്‍ രൂക്ഷമായ പോര് നടന്നിരുന്നത് ചൂണ്ടി്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇക്കാര്യം ചോദിച്ചത്. സിബിഐ ഡയറക്ടറെ മാറ്റാനുള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയോ അടങ്ങുന്ന കമ്മിറ്റിക്കാണ് എന്ന ചട്ടം കോടതി ഓര്‍മ്മിപ്പിച്ചു.
സിബിഐയുടെ അന്തസും വിശ്വാസ്യതയും കാത്തുസൂക്ഷി്ക്കുന്നതിനും പൊതുജന താല്പര്യം മുന്‍നിര്‍ത്തിയുമാണ് അലോക് വര്‍മയെ മാറ്റിയത് എന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. സിബിഐ ഡയറക്ടറെ മാറ്റാന്‍ അധികാരമുള്ള കമ്മിറ്റിക്ക് മാത്രമേ ഇതിന് ഇത് ചെയ്യാനാകൂ എന്ന് അലോക് വര്‍മയ്ക്ക് വേണ്ടി ഹാജരായ ഫാലി എസ് നരിമാന് വാദിച്ചു.
This post was last modified on December 6, 2018 1:46 pm
Leave a Comment