X

ലോകത്തെ രണ്ടാമത്തെ നിരക്ഷരകുക്ഷികളുടെ രാജ്യം ഇന്ത്യ: സര്‍വെ

ഇന്ത്യ ലോകത്തെ രണ്ടാമത്തെ നിരക്ഷരകുക്ഷികളുടെ രാജ്യമാണെന്ന് വെളിപ്പെടുത്തുന്ന സര്‍വെ പുറത്ത്. മെക്‌സിക്കോയ്ക്ക് തൊട്ടുപിന്നിലാണ് സര്‍വെ വെളിപ്പെടുത്തുന്നു. അസമത്വം, മതേതര ജനവിഭാഗങ്ങള്‍, വനിത തൊഴില്‍ നിരക്ക്, ഇന്റര്‍നെറ്റ് പ്രാപ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ 33 രാജ്യങ്ങളിലെ 25,000 ജനങ്ങള്‍ക്കിയടില്‍ ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പോള ഗവേഷണ സ്ഥാപനമായ ഇപ്‌സോസ് എംഒആര്‍ഐ നടത്തിയ പഠനത്തിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തങ്ങളുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ സ്ഥിതി തിരിച്ചറിയുന്നതില്‍ ഇന്ത്യക്കാര്‍ വളരെ പിന്നോക്കമാണെന്ന് സര്‍വെ വെളിപ്പെടുത്തുന്നു.

തങ്ങളുടെ രാജ്യത്തിന്റെ 70 ശതമാനം സമ്പത്തും ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈവശമാണുള്ളതെന്ന്് ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും അറിയില്ല. എത്ര ശതമാനം സ്ത്രീകള്‍ രാഷ്ട്രീയത്തിലുണ്ടെന്ന കാര്യത്തിലും ഇന്ത്യക്കാര്‍ അജ്ഞരാണ്. രാജ്യത്തുള്ള മതേതര ജനവിഭാഗത്തിന്റെ അളവ് വെറും ഒരു ശതമാനമാണെന്നിരിക്കെ അത് 33 ശതമാനമാണെന്നാണ് ഇന്ത്യയില്‍ നിന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പ്രാപ്യതയുണ്ടെന്നും അവര്‍ ധരിച്ചുവച്ചിരിക്കുന്നു. ഇത് 60 ശതമാനമാണെന്ന് സര്‍വെയില്‍ പങ്കെടുത്തവര്‍ അവകാശപ്പെടുമ്പോള്‍, വെറും 41 ശതമാനം പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് പ്രാപ്യതയുള്ളത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/BPuVYJ