X

ട്രംപിന്റെ കാലത്ത് അമേരിക്കയുടെ ആഗോള മേധാവിത്വം തകരുമെന്ന് സോവിയറ്റ് യൂണിയന്റെ തകര്‍ച്ച പ്രവചിച്ച ശാസ്ത്രജ്ഞന്‍

ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ആഗോള മേധാവിത്വം തകര്‍ന്നടിയുമെന്ന് പ്രവചനം. സോവിയറ്റ് യൂണിയന്‍ തകരുമെന്ന് കൃത്യമായി പ്രവചനം നടത്തിയ നോര്‍വീജിയന്‍ സാമൂഹിക ശാസ്ത്രജ്ഞനായ ഡോക്ടര്‍ ജോഹാന്‍ ഗല്‍തുങാണ് പുതിയ പ്രവചനം നടത്തിയിരിക്കുന്നത്. ചൈനയിലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ കലാപം, സെപ്തംബര്‍ 11 ആക്രമണങ്ങള്‍ തുടങ്ങിയ നിരവധി ചരിത്രസംഭവങ്ങള്‍ ഗല്‍തുങ് പ്രവചിച്ചിട്ടുണ്ട്.

2025 ഓടെ അമേരിക്കയുടെ ആഗോള മേധാവിത്വം അവസാനിക്കുമെന്ന് ഇദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു. രാജ്യത്തിന്റെ അധികാരം തകരുന്നതോടൊപ്പം ഫാസിസം വളരുമെന്നും അദ്ദേഹം പറയുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് മൂന്ന് മില്യണ്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ നാറ്റോയോടുള്ള സമീപനവും അമേരിക്കന്‍ ആധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് ഡോക്ടര്‍ ഗല്‍തുങ് ചൂണ്ടിക്കാണിക്കുന്നു. ആഗോളതലത്തില്‍ യുഎസുമായി അണിചേരുന്നവരുടെ എണ്ണം കുറയുകയാണ്. ഉയരമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ബോംബ് വര്‍ഷം, ഒരു ഓഫീസിലിരുന്ന് കമ്പ്യൂട്ടറുകള്‍ വഴി ഡ്രോണുകള്‍ നിയന്ത്രിക്കുന്ന രീതി, എല്ലായിടത്തും കൊല നടത്തുന്ന പ്രത്യേക സേനകള്‍ തുടങ്ങിയവയിലൂടെ യുഎസ് സ്വയം കൊല്ലുകയാണെന്നും ഡോക്ടര്‍ ജോഹാന്‍ ഗല്‍തുങ് പറയുന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/n9j7oM

This post was last modified on December 13, 2016 2:49 am