X

ഇന്ത്യ ടുഡെ മലയാളം എഡിഷന്‍ നിര്‍ത്തുന്നു

അഴിമുഖം പ്രതിനിധി

ഇന്ത്യ ടുഡെയുടെ മലയാളം എഡിഷന്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. വാരികയുടെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴ്, തെലുങ്ക് പതിപ്പുകളും പൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പതിപ്പുകള്‍ നഷ്ടത്തിലാണെന്നും കൂടുതല്‍ നഷ്ടം താങ്ങാന്‍ ഇനി കമ്പനിക്ക് സാധിക്കില്ലെന്നും എഡിറ്റര്‍ അരുണ്‍ പൂരി എഴുതിയ കത്തില്‍ വ്യക്തമാക്കി. എന്നാല്‍ വാരികയുടെ ഹിന്ദി പതിപ്പ് തുടര്‍ന്നും പ്രസിദ്ധീകരിക്കും. പത്തിലേറെ മാസികകള്‍ പ്രസിദ്ധീകരിക്കുന്ന ഗ്രൂപ്പാണ് ഇന്ത്യ ടുഡെ.

This post was last modified on December 27, 2016 2:48 pm

Related Post
Leave a Comment