X

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ആദ്യമായി ഇന്ത്യൻ പതാകയുയർത്തി ഛത്തീസ്ഗഢിലെ ഒരു ഗ്രാമം

സുക്മയില്‍ 2014ലുണ്ടായ നക്സൽ ആക്രമണത്തിൽ 14 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് നിയന്ത്രണത്തിലുള്ള പ്രദേശമായ കസൽപദിൽ സൈന്യം ത്രിവർണ പതാകയുയർത്തി. കോബ്ര, സിആർപിഎഫ് സംഘങ്ങള്‍ സ്ഥലത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.

ഏതാനും സ്ത്രീകളും കുറച്ച് കുട്ടികളും ഒരു പുരുഷനുമാണ് പ്രദേശവാസികളായി പതാകയുയർത്തുമ്പോൾ സ്ഥലത്തുണ്ടായിരുന്നത്. ഇവരുടെ കൈകളിൽ ത്രിവർണ പതാക കാണാം. സൈനികളുടെ സഹായത്തോടെ മുതിർന്ന ഒരു സ്ത്രീയും പുരുഷനും ചേർന്നാണ് പതാക ഉയർത്തുന്നതെന്ന് പുറത്തു വന്ന ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാം. ഇവർ ഗോത്ര വർഗ്ഗക്കാരാണ്.

സുക്മ ഗ്രാമത്തിനടുത്താണ് കസൽപാദ് ഗോത്രഗ്രാമം. സുക്മയില്‍ 2014ലുണ്ടായ നക്സൽ ആക്രമണത്തിൽ 14 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.