X

ജയിലിലുള്ള മാവോയിസ്റ്റ് സഹയാത്രികന്‍ വരാവര റാവുവിനെ 2005ലെ കേസില്‍ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു

എട്ട് പേര്‍ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 2005ലെ കേസിലാണ് വരാവര റാവുവിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.

ഭീമ കോറിഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൂനെ യാര്‍വാദ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മാവോയിസ്റ്റ് സഹയാത്രികനും എഴുത്തുകാരനുമായ വരാവര റാവുവിനെ മറ്റൊരു കേസില്‍ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ട് പേര്‍ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 2005ലെ കേസിലാണ് വരാവര റാവുവിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.

2005 ഫെബ്രുവരി 10നാണ് കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ കേസിന് ആസ്പദമായ സംഭവം നടന്നത്. തുംകൂരിലെ പാവാഗുഡയില്‍ നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പട്ടിരുന്നു. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസിലെ എട്ട് പേരും ഒരു കുക്കും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. യുഎപിഎ, എക്‌സ്‌പ്ലോസിവ് ആക്ട് അടക്കം ചുമത്തി, ഐപിസി 302, 307 വകുപ്പുകള്‍ പ്രകാരമാണ് കേസ്.