X

യുപി നഗരസഭകളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്; ബിജെപി സ്ഥാനാര്‍ത്ഥികളിലധികവും കോടിപതികളും കുറ്റവാളികളും

ബിജെപിയും ബിഎസ്പിയും നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളില്‍ 73 ശതമാനവും കോടീശ്വരന്‍മാരാണ്.

ഉത്തരപ്രദേശില്‍ ഇന്ന് ആരംഭിക്കുന്ന മൂന്ന് ഘട്ട നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നവരിലധികവും കോടിപതികളും കുറ്റവാളികളുമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ കുറ്റവാളികളും കോടീശ്വരന്‍മാരും ബിജെപിയില്‍. രണ്ടാംസ്ഥാനത്ത് ബിഎസ്പിയാണെന്നും ഒരു എന്‍ജിഒ പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

മുന്ന് ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞുടപ്പില്‍ 452 നഗരസഭാവാര്‍ഡുകളിലേക്കും 16 മേയര്‍സ്ഥാനത്തേക്കുമാണ് മല്‍സരം. ഡിസംബര്‍ ഒന്നിനാണ് വോട്ട് എണ്ണല്‍. തെരഞ്ഞെടുപ്പ് സംമ്പന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്ന സന്നദ്ധ സംഘടനയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 29 ശതമാനം സ്ഥാനാര്‍ത്ഥികളും അതായത് 14 ല്‍ നാലുപേരും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ക്രിമിനല്‍ ക്രിമിനല്‍ പശ്ചാത്തലമുളളവരാണ്‌. ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനം ബിഎസ്പിക്കാണ്. അവരുടെ സ്ഥാനാര്‍ത്ഥികളില്‍ 21 ശതമാനം പേര്‍ക്കും ക്രമിനല്‍ പശ്്ചാത്തലുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 3ാം സ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമാണ്. ആംആദ്മിക്ക് അത്തരത്തിലുളള ഒരു സ്ഥാനാര്‍ത്ഥിയാണുളളത്.

മൊത്തം യുപിയില്‍ മല്‍സരിക്കുന്ന 195 പേരില്‍ 20 പേരും ക്രമിനല്‍ പശ്ചാത്തലമുളളവരാണ്. അതില്‍ തന്നെ 17 പേര്‍ ഗുരുതര കുറ്റങ്ങള്‍ ചെയ്തവരാണ്. ആഗ്രയില്‍ നിന്നും മല്‍സരിക്കുന്ന ചൗധരി ബഷീര്‍ ആണ് ഇക്കാര്യത്തില്‍ എറ്റവും മുന്നിലുളളത്. ഇയാള്‍ 6 കേസുകളില്‍ കുറ്റവാളിയാണ്. ഏറ്റവും കുടുതല്‍ സ്വത്തുളള സ്ഥാനാര്‍ത്ഥികള്‍ ബീജെപിക്കും രണ്ടാംസ്ഥാനത്ത് ബിഎ്‌സ്പിയുമാണ്. ബിജെപിയും ബിഎസ്പിയും നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളില്‍ 73 ശതമാനവും കോടീശ്വരന്‍മാരാണ്.

 

This post was last modified on November 22, 2017 2:44 pm