X

കത്വ കേസ് വിചാരണ ജമ്മു കാശ്മീരിന് പുറത്തേക്ക്; സിബിഐ അന്വേഷണ ആവശ്യം സുപ്രീം കോടതി തള്ളി

സംസ്ഥാനത്ത് തന്നെ വിചാരണ തുടരണമെന്ന ജമ്മു കാശ്മീര്‍ സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടേയും അവരെ അനുകൂലിക്കുന്ന ജമ്മുവിലെ അഭിഭാഷകരുടെ ആവശ്യവും സുപ്രീംകോടതി തള്ളി.

ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേയ്ക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. പഞ്ചാബിലെ പത്താന്‍ കോട്ടിലായിരിക്കും കേസിന്റെ തുടര്‍വിചാരണ നടക്കുക. സംസ്ഥാനത്ത് തന്നെ വിചാരണ തുടരണമെന്ന ജമ്മു കാശ്മീര്‍ സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടേയും അവരെ അനുകൂലിക്കുന്ന ജമ്മുവിലെ അഭിഭാഷകരുടെ ആവശ്യവും സുപ്രീംകോടതി തള്ളി. പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക ദീപിക സിംഗ് രജാവത്തിന് സഹപ്രവര്‍ത്തകരായ അഭിഭാഷകര്‍ക്കിടയില്‍ നിന്നടക്കം ഭീഷണി വന്നതിന് ശേഷമാണ് കുടുംബം ഈ ആവശ്യം ഉന്നയിച്ചത്. പ്രതികളെ അനുകൂലിച്ച് കത്വയില്‍ നടന്ന പ്രകടനങ്ങളും പ്രതിഷേധ പരിപാടികളും വലിയ വിവാദമായിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്ന സംഭവത്തില്‍ പ്രതികളെ അനുകൂലിച്ച് രംഗത്തെത്തിയ രണ്ട് ബിജെപി മന്ത്രിമാര്‍ രാജി വയ്ക്കുകയും ചെയ്തിരുന്നു.

കത്വ: ആത്മഹത്യാ മുനമ്പില്‍ ഒരു ജനാധിപത്യം

This post was last modified on May 8, 2018 8:05 am