X

എന്തുകൊണ്ട് മറ്റൊരു ഇന്ത്യ- ചൈന യുദ്ധം ഉണ്ടാകില്ല?

എഷ്യയില്‍ ഒരു ശീതയുദ്ധം കാണുന്നു. ഇന്ത്യയും ജപ്പാനും തമ്മില്‍ ചൈനക്കെതിരായ ഒരു അനൗപചാരിക സഖ്യമാണ്

ഇന്ത്യയും ചൈനയുമായി ഇനിയൊരു യുദ്ധം ഉണ്ടാകില്ലെന്നാണ് സ്വീഡിഷ് മാധ്യമ പ്രവര്‍ത്തകനും നയതന്ത്ര വിശകലന വിദഗ്ധനുമായ ബെര്‍ട്ടിന്‍ ലിന്റനര്‍ പറയുന്നത്. കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ഇപ്പോള്‍ വ്യാപാരം നിലനിര്‍ത്തുന്നതിനാണ് കൂടുതല്‍ പ്രാധാന്യമെന്നാണ്. ലോകത്തിന്റെ നെറുകയിലുളള ഇരുരാജ്യങ്ങളുമായുളള ബന്ധവും സംഘര്‍ഷവും ഏറെ ആഴത്തില്‍ പഠിച്ച ഒരു എഴുത്തുകാരന്‍ കൂടിയാണ് ലിന്റ്‌നര്‍. ‘China’s India War: Collision course on Roof of the World’ എന്ന പേരില്‍ ഈയടുത്തിടെ അദ്ദേഹം ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ഉളളടക്കത്തെ കുറിച്ച് ബെര്‍ട്ടിന്‍ ലിന്റനര്‍ ദി ഹിന്ദു ദിനപത്രത്തിന്റെ നയതന്ത്ര ലേഖിക സുഹാസിനി ഹൈദര്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ വിശദമാക്കുന്നുണ്ട്.

1962 ല്‍ ഇരുരാജ്യങ്ങളുമായുളള യുദ്ധത്തെ കുറിച്ചും ദക്ഷിണേഷ്യയില്‍ ഇന്ത്യക്കെതിരായുളള ചൈനയുടെ വെല്ലുവിളികളെ പറ്റിയും ലിന്റനര്‍ അഭിമുഖ സംഭാഷണത്തില്‍ വിശദീകരിക്കുന്നുണ്ട്. എന്തുകൊണ്ട് ഇരുരാജ്യങ്ങള്‍ തമ്മില്‍ ഇനിയൊരു യുദ്ധം ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതും പ്രസ്തുത അഭിമുഖത്തിലാണ്. പുസ്തകത്തിന്റെ ഉളളടക്കത്തില്‍ ലിന്റനര്‍ വിഷയത്തില്‍ തനിക്കുളള ഉള്‍ക്കാഴ്ച്ചകള്‍ വിശദീകരിക്കുയും ഇന്ത്യ- ചൈന രാഷ്ട്രീയ നേതൃത്വം അക്കാലത്ത് സ്വീകരിച്ച നയനിലപാടുകളെ സംബന്ധിച്ചും പ്രത്യേകിച്ചും അക്കാലത്ത് ഇരുരാജ്യങ്ങളിലെ ജനതയുടെ രാഷ്ട്രീയ ബോധത്തെ പറ്റിയും വിശദമാക്കുന്നു. അതിനിടെയാണ് സുഹാസിനിയുടെ നയതന്ത്രപരമായ ചോദ്യത്തിന് ഇനിയൊരു യുദ്ധത്തിന്റെ സാഹചര്യമില്ലെന്ന് ലിന്റനര്‍ വിശദമാക്കിയത്.

ദോക്ലാം മാത്രമല്ല; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ ചരിത്രത്തിലൂടെ-ഭാഗം 1

1962 ലെ യുദ്ധത്തിന്റെ പരിണിത ഫലം മുഖ്യമായും യുഎസ് -റഷ്യ രാജ്യങ്ങള്‍ക്കായിരുന്നു. ഇപ്പോള്‍ ഇന്ത്യ- ചൈന യുദ്ധമുണ്ടാകുകയാണെങ്കില്‍ യുഎസും റഷ്യയും എന്ത് നിലപാടായിരിക്കും എടുക്കുക? സുഹാസിനി ഹൈദര്‍ ബെര്‍ട്ടിന്‍ ലിന്റനറോട് ചോദിച്ച ചോദ്യം ഇതായിരുന്നു. അതിനദ്ദേഹം പറയുന്ന മറുപടിയിലാണ്. ‘ഇപ്പോള്‍ ഇരുരാജ്യങ്ങളുമായി യുദ്ധമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല’ എന്ന അദ്ദേഹം മറുപടിയായി പറഞ്ഞത്. ‘വ്യാപാരം വളരെ പ്രധാനമാണ്. നമ്മള്‍ ഇന്ന് എഷ്യയില്‍ ഒരു ശീതയുദ്ധം കാണുന്നു. ഇന്ത്യയും ജപ്പാനും തമ്മില്‍ ചൈനക്കെതിരായ ഒരു അനൗപചാരിക സഖ്യമാണ്. യുഎസ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍  എന്താകുമെന്ന് തിട്ടപ്പെടുത്താനാകാത്ത വിധത്തിലാണ്. പക്ഷെ, ബറാക് ഒബാമ എഷ്യന്‍ രാജ്യങ്ങളിലൂടെയുളള യാത്രയിലാണ്‌. ചൈനയുടെ ഉയര്‍ച്ചയാണ് മുഖ്യ വിഷയം. 15 ാം നൂറ്റാണ്ടില്‍ നാവികന്‍ ഷേങ് ഹായിക്ക് ശേഷം ഇതാദ്യമായി ചൈന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.’ ലിന്റനര്‍ പറയുന്നു.

അടുത്ത കാലം വരെ ചൈനക്ക് ശരിയായ നാവിക സേനയില്ലായിരുന്നു. അതുകൊണ്ട് തന്നെ, ഇപ്പോള്‍ ‘ഒരു ബെല്‍റ്റ് ഒരു പാത’ പദ്ധതിയും പുരാതന കപ്പല്‍ വ്യാപാരമാര്‍ഗ്ഗവും വളരെ പഴയതല്ലെന്ന് അവര്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സമുദ്രം ഇന്ത്യയുടെ തടാകം എന്നപ്പോലെ ഇന്ത്യയുടെ സാന്നിധ്യം ഉണ്ട്. അതുപോലെ തന്നെ ഡീഗോ ഗാര്‍സിയ എന്ന യുഎസ് സൈനിക താവളവും ഉണ്ട്. ഇന്ത്യന്‍ സമുദ്രത്തില്‍ 25 ഏക്കര്‍ സ്ഥലം ഫ്രഞ്ച് നിയന്ത്രണത്തിലുണ്ട്. അതുകൊണ്ട് തന്നെ ചൈനക്കെതിരായ സഖ്യം വളരുകയാണ്. ലിന്റനര്‍ മറുപടിയായി പറയുന്നു.

110 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടന്‍ എടുത്ത ഒരു തീരുമാനം എങ്ങിനെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് കാരണമായി?

This post was last modified on December 27, 2017 7:25 pm