X

ആയുര്‍വേദം ഗള്‍ഫ് രാജ്യങ്ങളിലേക്കും; സെമിനാറും പ്രദര്‍ശനവും സംഘടിപ്പിക്കും

ഗള്‍ഫ് ലോകത്ത് ഇതാദ്യമായാണ് ആയുര്‍വേദ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സെമിനാറും സംഘടിപ്പിക്കുന്നത്

യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പരമ്പരാഗത ആയൂര്‍വേദ ചികിത്സ രീതിയുടെ ഗണങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതോടെ ഗള്‍ഫ് രാജ്യങ്ങിലെ ആയൂര്‍വേദ ചികിത്സയ്ക്ക് പുത്തനുണര്‍വ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആയുഷ് മന്ത്രായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.

എമിറേറ്റ്‌സ് ആയുര്‍വേദ ഗ്രാഡുവേറ്റ്‌സ് അസോസിയേഷന്‍ ഷാര്‍ജയില്‍ സംഘടിപ്പിച്ച രണ്ടു ദിവസത്തെ അന്താരാഷ്ട്ര ആയുവേദ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയൂര്‍വേദ ഡോക്ടര്‍മാര്‍, സംരംഭകര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍, മരുന്ന് വിതരണക്കാര്‍ എന്നിവരുടെ സംഘടനയാണിത്.

ഗള്‍ഫ് ലോകത്ത് ഇതാദ്യമായാണ് ആയുര്‍വേദ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സെമിനാറും സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇതൊരു വാര്‍ഷീക പരിപാടിയാക്കി മാറ്റാനുള്ള സഹായവും കോണ്‍സുലര്‍ ജനറല്‍ വാഗ്ദാനം ചെയ്തതായി സംഘാടകര്‍ പറഞ്ഞു. കോണ്‍ഫറന്‍സില്‍ ആയിരത്തിലേറെ ആളുകള്‍ പങ്കെടുത്തു. യുഎഇയിലുള്ള അമ്പതോളം ആയുര്‍വേദ ക്ലിനിക്കുകള്‍ ഇതില്‍ പങ്കാളികളായി.

This post was last modified on November 30, 2018 10:44 am