X

‘അതെ, നമ്മള്‍ പാകിസ്ഥാനില്‍ തിരിച്ചടിച്ചു. പക്ഷെ, ഇതിനര്‍ത്ഥം യുദ്ധമല്ല’; ആദ്യ ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി

നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഭീകരര്‍ക്കെതിരെ പാക്കിസ്താന്‍ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ആക്രമണമെന്നും വിജയ് ഗോഖലെ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വ്യോമസേന ഇന്നു പുലര്‍ച്ചെ പാക് അധിനി വേശ കശ്മീരില്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക വിശദീകരണം വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തി. ‘അതെ, നമ്മള്‍ പാകിസ്ഥാനില്‍ തിരിച്ചടിച്ചു. പക്ഷെ ഇതിനര്‍ത്ഥം യുദ്ധമല്ല’ എന്നായിരുന്നു ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചത്.

വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ പത്രസമ്മേളനത്തിന്റെ ഓഡിയോ

ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രത്തിലാണ്. വനത്തിലായിരുന്നു ആക്രമണം. ജന വാസ മേഖലയില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും എന്നാല്‍ ഭീകരര്‍ക്ക് കനത്ത നാശം വരുത്താന്‍ സാധിച്ചെന്നും അദ്ദേഹം മിനിറ്റുകള്‍ മാത്രം നീണ്ട വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.


ബാലാക്കോട്ടില്‍ നടത്തിയ ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധു ഉള്‍പ്പെടെ നിരവധി പേരെ വകവരുത്താന്‍കഴിഞ്ഞു. പരിശീലനം കിട്ടിയ നിരവധി ഭീകരരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ സാധാരണക്കാര്‍ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

Read: ഇനിയെന്ത്? യുദ്ധത്തിന്റെ പുകമഞ്ഞും കണക്ക് തീര്‍ക്കലുകളുടെ കാലവും നമുക്ക് മേൽ പരക്കുന്നു

 

പാക്കിസ്ഥാനില്‍ നടത്തിയത് സൈനിക നീക്കമല്ലെന്ന് (non-military preemptive action) വിദേശകാര്യ സെക്രട്ടറി ഊന്നിപറഞ്ഞു. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഭീകരര്‍ക്കെതിരെ പാക്കിസ്താന്‍ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ആക്രമണമെന്നും വിജയ് ഗോഖലെ കൂട്ടിച്ചേര്‍ത്തു.

This post was last modified on February 26, 2019 1:02 pm