ജമ്മു കാശ്മീരിലെ ജയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍മാരില്‍ ഒരാളും ബോംബ് നിര്‍മ്മാണ വിദഗ്ധനുമായ മുന്നാഭായ് എന്നറിയപ്പെടുന്ന മുന്ന ലഹോരിയെ സുരക്ഷാസേന ഏറ്റമുട്ടലില്‍ വധിച്ചു. ഷോപിയാനിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മുന്നാഭായിയുടെ സഹായി സീനത്ത് ഉള്‍ ഇസ്ലാമിനേയും സൈന്യം വധിച്ചു. ദക്ഷിണ കാശ്മീരിലെ ഐഇഡി (ഇന്റന്‍സീവ് എക്‌സ്‌പ്ലോസിവ് ഡിവൈസ്) ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായാണ് ചോട്ടാ ബര്‍മി എന്നും പേരുള്ള പാകിസ്താന്‍കാരനായ മുന്ന ലഹോരി അറിയപ്പെടുന്നത്. ജയ്ഷ് ഐഇഡി ആക്രമണങ്ങളുടെ മറ്റൊരു സൂത്രധാരന്‍ ഇസ്മായില്‍ എന്ന മറ്റൊരു പാകിസ്താനിയാണ്. കാശ്മീരികളെ ജയ്ഷിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിലും ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുന്നതിലും ഈ രണ്ട് പേര്‍ക്കും പ്രധാന പങ്കാണുള്ളത്.
This post was last modified on July 27, 2019 6:59 pm
Leave a Comment