X

സ്വച്ച് ഭാരത് മിഷന്‍ അത്ര വിജയമല്ല: പുരുഷന്മാര്‍ ടോയിലറ്റ് ഉപയോഗിക്കുന്നില്ലെന്ന് പഠനം

പ്രാധാനമന്ത്രിയുടെ സ്വച്ഛ്‌ ഭാരത്‌ മിഷന്‍ പ്രശംസാവഹമായ മാറ്റങ്ങള്‍ രാജ്യത്തുണ്ടാക്കി എന്നാണ് പറയപ്പെടുന്നത്‌. എന്നാല്‍ ആ വാര്‍ത്തകളെ തകിടം മറിക്കുന്ന ഒന്നാണ് ഇപ്പോള്‍ മാര്‍ക്കറ്റ് റിസര്‍ച്ച് ഫേം ആയ ഐഎംആര്‍ഉം മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷനും ചേര്‍ന്ന് നടത്തിയ ഒരു പഠനം വെളിവാക്കുന്നത്. ശൌചാലയങ്ങള്‍ ഉണ്ടെങ്കിലും അവ ഉപയോഗിക്കാന്‍ പുരുഷന്മാര്‍ വിമുഖത കാട്ടുന്നു എന്നതാണ് അത്. അര്‍ബന്‍ ഡെവലപ്മെന്‍റ് മിനിസ്ട്രിയാണ് ഇവരെ സര്‍വ്വെയ്ക്കായി ചുമതലപ്പെടുത്തിയത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്‌, ഒഡിഷ, തമിഴ്‌നാട്‌ എന്നിവിടങ്ങളിലെ 30 ജില്ലകളില്‍ 2015 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് സര്‍വ്വേ നടത്തിയത്.

4400 ഓളം സാധാരണക്കാരുടെ വീടുകളിലാണ് ഏജന്‍സികള്‍ സര്‍വ്വേ നടത്തിയത്. ഇതില്‍ 68ശതമാനം വീടുകളിലും ടോയ്ലറ്റുകള്‍ ഉണ്ടെന്നും എന്നാല്‍ ഇവയില്‍ നല്ലൊരു ഭാഗവും സ്വച്ഛ്‌ ഭാരത്‌ മിഷനു കീഴില്‍ നിര്‍മ്മിച്ചതല്ല എന്നും പഠനം കണ്ടെത്തി. 45ശതമാനം പുരുഷന്മാര്‍ വല്ലപ്പോഴും ടോയ്ലറ്റ് ഉപയോഗിക്കുന്നു എന്നും 10ശതമാനം ഉപയോഗിക്കുന്നെയിലെ എന്നും സര്‍വ്വേ വ്യക്തമാക്കുന്നു. ഇത് സ്ത്രീകളില്‍ 25ഉം 4ഉം ശതമാനം ആണ്. വല്ലപ്പോഴും ടോയ്ലറ്റ് ഉപയോഗിക്കുന്നവര്‍ രാജസ്ഥാനില്‍ 54ഉം ഇത്തരം സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ താത്പര്യം കാണിക്കാത്തവര്‍ ഒഡിഷയില്‍  24 ശതമാനവും ആണ്.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/RK5g5b

This post was last modified on June 26, 2016 3:57 pm