ഇത്തവണയും കമല്‍ഹാസന്‍ പുലിവാലുപിടിക്കുമെന്നാണ് തോന്നുന്നത്. പുതിയ ചിത്രം ഉത്തമവില്ലനെതിരെ വിശ്വ ഹിന്ദു പരിഷദിന് പിന്നാലെ ഇന്ത്യന്‍ നാഷണല്‍ ലീഗും രംഗത്തിറങ്ങിയിരിക്കുന്നു. വിവിധ മതങ്ങളില്‍പ്പെട്ടവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നത് കമല്‍ ഹാസന്‍ ശീലമാക്കിയിരിക്കുന്നു എന്നാണ് അവരുടെ വിമര്‍ശനം. നേരത്തെ കമലിന്റെ വിശ്വരൂപം മുസ്ലീം സംഘടനകളുടെ പ്രതിഷേധത്തിന് പാത്രമായിരുന്നു. എന്തായാലും കമല്‍ ഈ പ്രശ്നങ്ങളെയെല്ലാം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വരുംദിവസങ്ങളില്‍ കാണാം. കൂടുതല്‍ വായിക്കൂ..
Now, INL opposes Kamal Hassan’s ‘Uttama Villain’
Leave a Comment