X

ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ഛത്തിസ്ഗഡിലെ സുഖ്മ ജില്ലയിലെ ദൊര്‍നാപാലില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 7 പോലീസുകാര്‍ കൊല്ലപ്പെട്ടു. 70 പേരോളം  ഉള്ള സേനാംഗങ്ങള്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വെടിവെയ്പ്പില്‍ പന്ത്രണ്ടു പേര്‍ക്ക് പരുക്കേറ്റു. പലരുടേയും പരിക്ക് ഗുരുതരമാണ്. സംഘത്തില്‍ മുന്നൂറോളം വരുന്ന മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി ആന്റി നക്സല്‍ ഓപ്പറേഷന്‍സ് എഡിജിപി ആര്‍.കെ.വിജ് പറഞ്ഞു.

രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ആക്രമണത്തിന് ശേഷം സേനയുടെ ആയുധങ്ങളും നക്സലുകള്‍ മോഷ്ടിച്ചതായി പ്രത്യേക സേനാ വക്താക്കള്‍ പറഞ്ഞു. സുഖ്മ ജില്ലയില്‍ നക്സലുകളുടെ ആക്രമണം പതിവാണ്. 2010ല്‍ ഇവിടെ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 76 സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഡിംസബറില്‍ ഉണ്ടായ ആക്രമണത്തില്‍ 13 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.

This post was last modified on December 27, 2016 2:58 pm