അഴിമുഖം പ്രതിനിധി
തദ്ദേശീയ ഗതിനിര്‍ണയ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യയുടെ അവസാനത്തെ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഐ ആര്‍ എന്‍ എസ് എസ് 1ജി എന്ന ഗതി നിര്‍ണയ ഉപഗ്രഹം പി എസ് എല്‍ വി 33 റോക്കറ്റാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്.
ഇന്ത്യയുടെ മേഖല ഗതിനിര്‍ണയ ഉപഗ്രഹ സംവിധാനം (ഐ ആര്‍ എന്‍ എസ് എസ്) എന്ന് പേരിട്ടിട്ടുള്ള സംവിധാനത്തില്‍ ഏഴ് ഉപഗ്രഹങ്ങളാണുള്ളത്. ആദ്യ ആറെണ്ണം വിവിധ കാലങ്ങളിലായി ഭ്രമണ പഥത്തിലെത്തിച്ചിരുന്നു.
ഇന്ന് ബഹിരാകാശത്ത് എത്തിച്ച ഉപഗ്രഹത്തിന് 1,425 കിലോഗ്രാം ഭാരമാണുള്ളത്. വിക്ഷേപിച്ച് 20 മിനുട്ടുകള്‍ക്കുശേഷം റോക്കറ്റ് ഐ ആര്‍ എന്‍ എസ് എസ് 1ജിയെ 497.8 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തിലെത്തിച്ചു. 12 വര്‍ഷമാണ് ഈ ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന കാലയളവ്. ഇപ്പോള്‍ അമേരിക്ക, റഷ്യ, യൂറോപ്പ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് സ്വന്തമായി ഈ സംവിധാനമുള്ളത്.
This post was last modified on December 27, 2016 4:03 pm
Leave a Comment