X

അമേരിക്കയില്‍ ഇന്ത്യക്കാരിയും മകനും മരിച്ചത് വംശീയ വിദ്വേഷമല്ലെന്ന് പോലീസ്; ഭര്‍ത്താവിനെയും സംശയിക്കുന്നു

മോഷണ ശ്രമമാണ് ക്രൂരമായ കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്

അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഇന്ത്യക്കാരിയും മകനും മരിച്ച സംഭവത്തിന് പിന്നില്‍ വംശീയ വിദ്വേഷമല്ലെന്ന് പോലീസ്. മോഷണ ശ്രമമാണ് ക്രൂരമായ കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ ഭര്‍ത്താവിനെയും ചോദ്യം ചെയ്യുന്നുണ്ട്.

ആന്ധ്ര വിജയവാഡ സ്വദേശി നര ശശികല(38), മകന്‍ അനീഷ് സായ് എന്നിവരെയാണ് ഫ്‌ളാറ്റില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ന്യൂജേഴ്‌സിയിലെ മേപ്പിള്‍ ഷേഡ് ടൗണ്‍ഷിപ്പിലാണ് സംഫഭവം. ശശികലയുടെ ഭര്‍ത്താവ് ഹനുമന്തറാവു ആണ് ഫ്‌ളാറ്റില്‍ മൃതദേഹം കണ്ടതും പോലീസിനെ വിവരം അറിയിച്ചതും. അതേസമയം ഇയാളെയും സംശയത്തിലെടുക്കണമെന്നാണ് ശശികലയുടെ മാതാപിതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഐടി കമ്പനിയായ കോഗ്നിസാറ്റിലാണ് ശശികല ജോലി ചെയ്യുന്നത്. ഹനുമന്തറാവു കോംകാസ്റ്റില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആണ്.

This post was last modified on March 25, 2017 10:26 am

Related Post
Leave a Comment