X

കന്നഡ ‘വിജയം’ ആഘോഷിക്കാനെത്തിയ ബിജെപി നേതാവിനെതിരെ യുഎസില്‍ തെലുങ്ക് പ്രതിഷേധം (വീഡിയോ)

ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നരസിംഹ റാവുവിന് നേരെ ഉയര്‍ന്നു. ബിജെപിയുടെ ദേശീയ വക്താവും രാജ്യസഭ എംപിയുമാണ് ജിവിഎല്‍ നരസിംഹ റാവു.

കര്‍ണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത് ആഘോഷിക്കാനെത്തിയ ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവുവിനെതിരെ യുഎസിലെ ന്യൂജഴ്‌സിയില്‍ വലിയ പ്രതിഷേധം. കര്‍ണാടകയില്‍ നിന്നും ആന്ധ്രപ്രദേശില്‍ നിന്നുമുള്ള പ്രവാസികളാണ് ബിജെപിയോടുള്ള രോഷം പ്രകടിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയാണ് പരിപാടി സംഘടിപ്പിച്ചത്.

ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നരസിംഹ റാവുവിന് നേരെ ഉയര്‍ന്നു. ബിജെപിയുടെ ദേശീയ വക്താവും രാജ്യസഭ എംപിയുമാണ് ജിവിഎല്‍ നരസിംഹ റാവു. ടിഡിപി അനുഭാവികളാണ് കൂടുതലായും പ്രതിഷേധവുമായി രംഗത്തെത്തിയത്.

വീഡിയോ:

This post was last modified on May 17, 2018 10:20 am