X

54 യാത്രക്കാരുമായി ഇന്‍ഡോനേഷ്യന്‍ വിമാനം കാണാതായി

അഴിമുഖം പ്രതിനിധി

ഇന്‍ഡോനേഷ്യയിലെ ജയപുരയിലുള്ള സെന്റാനി വിമാനത്താവളത്തില്‍ നിന്ന് 54 യാത്രക്കാരുമായി പുറപ്പെട്ട വിമാനം കാണാതായി. ഉച്ചകഴിഞ്ഞ് 2.21 ന് പറന്നുപൊങ്ങിയ വിമാനവുമായുള്ള വാര്‍ത്താ വിനിമയ ബന്ധം പാവുവ മേഖലയ്ക്കടുത്തുവെച്ച് നഷ്ടപ്പെടുകയായിരുന്നുവെന്നാണ് അധികൃതര്‍ പുറത്തുവിടുന്ന വിവരം. 34 മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ത്രിഗണ എയറിന്റെ എടിആര്‍42 വിമാനമാണ് കാണാതായത്. 

അഞ്ച് കുട്ടികളും 44 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കാണാതായതെന്ന സ്ഥിരീകരണം വന്നതല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

മോശം കാലാവസ്ഥയിലാണ് വിമാനം യാത്ര പുറപ്പെട്ടതെന്നാണ് അറിയുന്നത്. ആകാശം മേഘാവൃതവും ഇരുണ്ടനിലയിലുമായിരുന്നു. എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചിരിക്കുക എന്നതിനെ കുറിച്ച് വ്യക്തമായ വിവരമൊന്നുമില്ലെന്നുമാണ് ഇന്‍ഡോനേഷ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റെ വക്താവ് അറിയിക്കുന്നത്.

This post was last modified on December 27, 2016 3:18 pm

Related Post
Leave a Comment