X

ആമസോൺ കാടുകളിലേക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമെത്തിയത് അതിസാഹസികമായി; ഗോത്രവിഭാഗങ്ങൾ പുറം ലോകവുമായി ബന്ധപ്പെടുന്നത് പതിറ്റാണ്ടുകൾക്ക് ശേഷം

രോഗ പ്രതിരോധ ശേഷി തീരെ കുറവായ ഈ ഗ്രോത്ര വർഗ്ഗക്കാർക്കിടയിൽ അഞ്ചാം പനി, മലേറിയ പോലുള്ള രോഗങ്ങൾ വ്യാപകമായതിനെ തുടർന്നാണ് ഇവർക്ക് വാക്സിനേഷനുകൾ നൽകാനും ഇവരുടെ ജീവിതരീതികൾ പഠിക്കാനും സംഘം യാത്ര പുറപ്പെട്ടത്.

പതിറ്റാണ്ടുകളായി പുറം ലോകത്തുനിന്നും ആരും എത്തിപ്പെടാത്ത ഒറ്റപ്പെട്ട ആമസോൺ വനത്തിലെ ആദിവാസി ഇടങ്ങളിലേക്ക് ആരോഗ്യ രംഗത്തെ വിദഗ്ദർ നടത്തിയ സാഹസികയാത്ര വിജയം. ഘോരവനത്തിനുള്ളിൽ വേട്ടയാടി ജീവിക്കുന്ന കൊറുബോ വിഭാഗങ്ങളെ കണ്ടെത്തിയ ശേഷം ഡോക്ടർമാർ ഉൾപ്പെട്ട മുപ്പതംഗ സംഘം ഈ ഗോത്രത്തിലെ നിരവധി പേർക്ക് വിവിധ രോഗങ്ങൾക്കെതിരെയുള്ള വാക്സിനേഷനുകൾ നൽകി.

ഘോരവനത്തിനുള്ളിൽ ആർക്കും എളുപ്പം എത്തിപ്പെടാനാകാത്ത ഇടത്തിൽ ജീവിക്കുന്ന തീർത്തും ഒറ്റപ്പെട്ട 16 ആദിവാസിവിഭാഗങ്ങൾ. ഹെലികോപ്ടറുകളിലോ ബോട്ടുകളിലോ അതി സാഹസിക യാത്ര നടത്തിവേണം ഈ വിഭാഗങ്ങൾ താമസിക്കുന്ന ബ്രസീൽ- പെറു അതിർത്തി ഗ്രാമത്തിലെത്തിപ്പെടാൻ. വേട്ടയാടി ജീവിക്കുന്ന ഈ ആദിവാസി വിഭാഗങ്ങളെ കാണാനും അവർക്ക് വേണ്ട വൈദ്യ സഹായങ്ങളെത്തിക്കാനുമാണ് ആരോഗ്യ രംഗത്തെ വിദഗ്ധരും ബ്രസീലിലെ മറ്റ് ചില ആദിവാസി വിഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും അടങ്ങുന്ന സംഘം യാത്ര പുറപ്പെട്ടത്.

രോഗപ്രതിരോധ ശേഷി തീരെ കുറവായ ഈ ഗ്രോത്ര വർഗ്ഗക്കാർക്കിടയിൽ അഞ്ചാം പനി, മലേറിയ പോലുള്ള രോഗങ്ങൾ വ്യാപകമായതിനെ തുടർന്നാണ് ഇവർക്ക് വാക്സിനേഷനുകൾ നൽകാനും ഇവരുടെ ജീവിതരീതികൾ പഠിക്കാനും സംഘം യാത്ര പുറപ്പെട്ടത്. ബ്രസീലിലെ മറ്റ് ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും കൊറുബോ ഗോത്ര വിഭാഗങ്ങളും  തമ്മിലുള്ള കണ്ടുമുട്ടൽ അവിസ്മരണീയമായിരുന്നുവെന്ന് സംഘത്തിലെ അംഗങ്ങൾ ദി ഗാർഡിയനോട് പറഞ്ഞു.

മരക്കമ്പുകളും അമ്പുകളും കുഴലുകളും ഉപയോഗിച്ചാണ് ഈ വിഭാഗങ്ങൾ വേട്ടയാടുന്നത്. 8 പ്രധാന ആദിവാസി വിഭങ്ങളിലായി ആറായിരത്തിലധികം ആളുകളാണ് വനത്തിനുള്ളിലെ 310000 മൈലിനുള്ളിൽ ജീവിക്കുന്നത്. ഈ വിഭാഗങ്ങൾ തമ്മിൽ ഇടയ്ക്ക് യുദ്ധങ്ങൾ ഉണ്ടാകാറുണ്ട്. 2014 ൽ നടന്ന യുദ്ധം അപകടകരമാകുകയും ഇരു വിഭാഗത്തിലെയും നിരവധി പേർ  കൊല്ലപ്പെടുകയും ചെയ്തിരുന്നു.

This post was last modified on April 6, 2019 9:42 am