X

കുതിരപ്പുറത്ത് പരീക്ഷയ്ക്കു പോയിരുന്ന പത്താം ക്ലാസുകാരി / വീഡിയോ

കുതിര സവാരിയോടുള്ള കമ്പം കാരണം കൃഷ്ണ സ്‌കൂളില്‍ പോകുന്നതും കടയില്‍ പോകുന്നതുമെല്ലാം കുതിരപ്പുറത്താണ്

സാധാരണ വിദ്യാര്‍ത്ഥികള്‍ സൈക്കിളിലും ബസുകളിലുമാണ് സ്‌കൂളില്‍ പോകാറുള്ളത്. എന്നാല്‍ ഇവിടെ അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായി ഒരു കൊച്ചു മിടുക്കി കുതിരപ്പുറത്താണ് സ്‌കൂളില്‍ പോകുന്നത്. പത്താം ക്ലാസിലെ പരീക്ഷക്ക് കുതിരപ്പുറത്ത് പോയ മിടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.

മാള ഹോളിഗ്രേഡ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സി.എ ക്യഷ്ണ. കുതിര സവാരിയോടുള്ള കമ്പം കാരണം കൃഷ്ണ സ്‌കൂളില്‍ പോകുന്നതും കടയില്‍ പോകുന്നതുമെല്ലാം കുതിരപ്പുറത്താണ്. റാണാ കൃഷ് എന്ന പേരുള്ള ആണ്‍കുതിരയുടെ പുറത്തേറിയാണ് കൃഷ്ണ മൂന്നര കിലോമീറ്റര്‍ ദൂരത്തുള്ള തന്റെ സ്‌കൂളില്‍ പോയി പരീക്ഷയെഴുതുന്നത്.

നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകളാണ് കൃഷ്ണ. വീട്ടില്‍ രണ്ടു കുതിരകളാണ് കൃഷ്ണക്കുള്ളത്. കുതിര സവാരിയില്‍ പരിശീലനം നടത്തി വരികയാണ് കൃഷ്ണ. കുതിരയോട്ടത്തില്‍ പങ്കെടുക്കണമെന്നാണ് കൃഷ്ണയുടെ ആഗ്രഹം. പരിശീലകരാണ് കൃഷ്ണ കുതിരപ്പുറത്ത് പരീക്ഷക്ക് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

 

Read More : സിറോ മലബാര്‍ സഭ ഭൂമിയിടപാട്; അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന് കൈമാറി

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

This post was last modified on April 6, 2019 9:54 am

Related Post
Leave a Comment