ഇരുപത് വര്‍ഷത്തോളം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച ബാസ്‌കറ്റ്‌ബോള്‍ പരിശീലകന് 180 വര്‍ഷം തടവുശിക്ഷ വിധിച്ചു. അമേരിക്കയിലെ ഇയോണയിലാണ് സംഭവം. 43കാരനായ ഗ്രൈഗ് സ്റ്റീഫൻ ആണ് കുറ്റക്കാരൻ.
20 വര്‍ഷത്തിനിടയില്‍ 440 കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. ഇയാള്‍ക്കു മേലുള്ള കുറ്റം തെളിഞ്ഞതിനാല്‍ കോടതി സ്റ്റീഫന് പരമാവധി തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
പെണ്‍കുട്ടിയാണെന്ന വ്യാജേന സൗഹൃദത്തിലായി ആണ്‍കുട്ടികളുടെ നഗ്നവീഡിയോകള്‍ ശേഖരിച്ചതിന് ശേഷമാണ് ഇയാള്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. വീട്ടില്‍ വിളിച്ചുവരുത്തി കുട്ടികളെ പീഡിപ്പിച്ച രംഗങ്ങള്‍ ഇയാള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
സ്റ്റീഫന്റെ വീട്ടിലെത്തിയ ഒരു ബന്ധു അവിചാരിതമായി ദൃശ്യങ്ങള്‍ കാണാനിടയായതാണ് സംഭവം പുറംലോകം അറിയാന്‍ കാരണമായത്. ബന്ധു പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. കണ്ടെത്തിയ ദൃശ്യങ്ങളില്‍ നിന്ന് ഇയാള്‍ 440 കുട്ടികളെ പീഡിപ്പിച്ചതായി തെളിഞ്ഞു.
തടവുശിക്ഷ 20 വര്‍ഷമായി കുറയ്ക്കണമെന്ന് സ്റ്റീഫന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പ്രതി സമൂഹത്തിന് അപകടകാരിയാണെന്ന് പറഞ്ഞ കോടതി 180 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
This post was last modified on May 7, 2019 1:18 pm
Leave a Comment