X

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു, വയനാട്ടിൽ ചിൽഡ്രൻസ് ഹോം സൂപ്രണ്ടിനെതിരെ കേസ്

വയനാട്ടിലെ സർക്കാർ ചിൽഡ്രൻസ് ഹോം സൂപ്രണ്ടിനെതിരെ ലൈംഗിക പീഢന പരാതിയിൽ കേസെടുത്തു. കണിയാമ്പറ്റ സർക്കാർ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഉസ്മാനെതിരെയാണ് കമ്പളക്കാട് പൊലീസ് കേസെടുത്തത്. സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.

സാമൂഹ്യ നീതി വകുപ്പ് ചെയര്‍മാന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി ചെയര്‍മാൻ പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൂപ്രണ്ടിനെതിരെ സാമൂഹ്യ നീതി വകുപ്പ് ഇന്ന് നടപടിയെടുത്തേക്കുമെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, അരോപണ വിധേയനായ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഉസ്മാൻ കോടതിൽ നിന്നും മുൻകൂർ ജാമ്യം നേടാനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

അട്ടപ്പാടിയിലെ പ്രളയദുരിതത്തിൽ സോഷ്യൽ മീഡിയ വഴി സഹായം ആവശ്യപ്പെട്ട ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുക്കുമെന്ന് ഭീഷണി, ‘സംഘി’യാക്കാനും കയ്യേറ്റ ലോബിയുടെ ആസൂത്രിത ശ്രമം

Related Post
Leave a Comment