അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള പ്രധാന ആരോപണങ്ങളായ മോസ്‌കൊ പദ്ധതിയുടെ ഉള്‍പ്പടെയുള്ള രേഖകള്‍ അദ്ദേഹത്തിന്റെ മുന്‍ അഭിഭാഷകനായിരുന്ന മിഷേല്‍ കോഹന്‍ അമേരിക്കന്‍ ഇന്റലിജന്‍സ് കമ്മറ്റിക്ക് കൈമാറി. രഹസ്യമായ ചോദ്യം ചെയ്യലുകള്‍ക്കു ശേഷം കോഹന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കിയേക്കുമെന്നാണ് കരുതപ്പെടുന്നത്. എന്തൊക്കെ ചോദ്യങ്ങളാണ് കൊഹനോട് ചോദിച്ചതെന്നും ഏതൊക്കെ രേഖകള്‍ കൈമാറി എന്നതിനെ സംബന്ധിച്ചും നിലവില്‍ വ്യക്തതയില്ല. എങ്കിലും നീണ്ട എട്ടു മണിക്കൂര്‍ ഹിയറിങ് വളരെ പ്രയോജനപ്രദമായിരുന്നുവെന്നും കോഹന്‍ നന്നായി സഹകരിച്ചുവെന്നും ഡെമോക്രാറ്റിക് പ്രതിനിധി ആദം ഷിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തങ്ങള്‍ കൂടുതല്‍ രേഖകള്‍ കൊഹാനോട് ആവശ്യപ്പെട്ടെന്നും കോഹന്‍ അതുടനെ തന്നെ ഹാജരാക്കിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നടന്ന മോസ്‌കോ ടവര്‍ പദ്ധതിയിലെ ട്രംപിന്റെ വ്യക്തിപരമായ ഇടപെടലുകളെക്കുറിച്ച് വിശദമായ ചോദ്യം ചെയ്യലുണ്ടാകും എന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയുമായുള്ള ബന്ധങ്ങളെ കുറിച്ച് മുന്‍പ് ചോദിക്കുമ്പോഴൊക്കെ ട്രംപ് എല്ലാ വാദങ്ങളും നിഷേധിക്കുകയായിരുന്നു. ട്രംപിന്റെ അവകാശവാദങ്ങളെ പൊളിക്കുന്ന നിര്‍ണ്ണായക രേഖകളാണ് കോഹന്‍ കൈമാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2017ല്‍ താന്‍ കോണ്‍ഗ്രസിന് മുന്നില്‍ സമര്‍പ്പിച്ച മോസ്‌കൊ രേഖകളില്‍ നടത്തിയിട്ടുള്ള തിരിമറികളെ കുറിച്ചും കോഹന്‍ തുറന്നു പറഞ്ഞിരുന്നു എന്നാണ് സൂചന. എന്തായിരുന്നു ആ തിരിമറികള്‍ എന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
. വടകരയില്‍ പി ജയരാജനെ നേരിടാന്‍ കെകെ രമ ഇറങ്ങിയാല്‍ കോണ്‍ഗ്രസ് എന്തുചെയ്യും?
കഴിഞ്ഞ ആഴ്ചയാണ് അധികാരത്തിലേറാന്‍ ട്രംപ് തന്നെ കൊണ്ട് പല ചതികളും കള്ളങ്ങളും ചെയ്യിപ്പിച്ചുവെന്ന് കോഹന്‍ പരസ്യമായി തന്നെ തുറന്നു പറയുന്നത്. ചോര്‍ന്ന വിക്കിലീക്ക്‌സ് രേഖകളെ കുറിച്ച് ട്രംപിന് അറിവുണ്ടായിരുന്നെന്നും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ നാടകം കളിക്കുകയായിരിക്കുന്നുവെന്നായിരുന്നു അന്ന് കോഹന്‍ ആരോപിച്ചത്. മോസ്‌കൊ പദ്ധതിയെക്കുറിച്ചും കള്ളം പറയാന്‍ ട്രംപ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് കോഹന്‍ പറഞ്ഞത്. ലൈംഗികാരോപണ കേസുകള്‍ ഒതുക്കി തീര്‍ക്കാനായി ട്രംപ് നിരവധി പണം വിനിയോഗിച്ചുവെന്നും അതിനൊരു ഉപകരണമായി തന്നെ ഉപയോഗിച്ചുവെന്നും ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ട്രംപിനെതിരെ ഈ മുന്‍ അഭിഭാഷകന്‍ ഉന്നയിച്ചത്. മെയ് മാസം മുതല്‍ മൂന്നു വര്ഷം തടവ് ശിക്ഷ അനുഭവിക്കാനിരിക്കുന്ന കോഹന്റെ ശിക്ഷയെകുറിച്ചും വെളിപ്പെടുത്തലുകള്‍ക്കു ശേഷം കമ്മറ്റി പുനരാലോചിച്ചേക്കും. കഴിഞ്ഞ ആഴ്ച ട്രംപിനെ ”വംശീയ വെറിയുമായി നടക്കുന്നയാള്‍”, ”ചതിയന്‍” ,”കള്ളന്‍” എന്നൊക്കെയാണ് കോഹന്‍ പരസ്യമായി അഭിസംബോധന ചെയ്തത്.
This post was last modified on March 7, 2019 8:06 am
Leave a Comment