നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കാമുകിയെ യാത്രയാക്കാന്‍ പര്‍ദ അണിഞ്ഞ് എത്തിയ യുവാവിന് കിട്ടിയത് മുട്ടന്‍ പണി! വിമാനത്താവളത്തിലെ സുരക്ഷ വിഭാഗത്തിന്റെ പിടിയില്‍പെടുകയായിരുന്നു 20 കാരനായ കാമുകന്‍. തശൂര്‍ സ്വദേശികളാണ് കാമുകീ കാമുകന്മാര്‍. ഇതില്‍ യുവതി ജോലിയുമായി ബന്ധപ്പെട്ട് ദുബായില്‍ പോവുകയായിരുന്നു. യാത്രയയ്ക്കാന്‍ എത്തിയപ്പോഴാണ് മറ്റാരും തിരിച്ചറിയാതിരിക്കാന്‍ പര്‍ദ അണിഞ്ഞ് യുവാവ് അകത്തു കയറിയത്. പക്ഷേ, പണി പാളി.
വിമാനത്താവളത്തില്‍ എത്തിയശേഷം പാര്‍ക്കിംഗ് ഏരിയയില്‍വച്ചായിരുന്നു യുവാവ് പര്‍ദ ധരിക്കുന്നത്. ഇതേ സമയം അവിടെ ഉണ്ടായിരുന്ന ചില ഡ്രൈവര്‍മാര്‍ക്ക് യുവാവിന്റെ പ്രവര്‍ത്തിയില്‍ സംശയം തോന്നി. അവര്‍ വിവരം ഉടന്‍ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു. സുരക്ഷ വിഭാഗം സിസിടിവി വഴി യുവാവിനെ നിരീക്ഷിച്ചു. ടെര്‍മിനലിനുള്ളില്‍ കയറിയ ഉടനെ സുരക്ഷ ഉദ്യോഗസ്ഥര്‍ യുവാവിനെ വളയുകയും ചെയ്തു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് താന്‍ എന്തിന് ആള്‍മാറാട്ടം നടത്തിയെന്ന സത്യം യുവാവ് വെളിപ്പെടുത്തിയത്. എന്തായാലും കൂടുതല്‍ നടപടികളിലേക്കൊന്നും പോകാതെ താക്കീത് നല്‍കി യുവാവിനെ പറഞ്ഞു വിടുകയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ ചെയ്തത്.
Leave a Comment