X

ബേനസീര്‍ ഭൂട്ടോ വധം: മുഷറഫ് പിടികിട്ടാപ്പുള്ളി, അഞ്ച് താലിബാന്‍കാരെ വെറുതെവിട്ടു

രണ്ട് പൊലീസുകാര്‍ക്ക് 17 വര്‍ഷം തടവ്ശിക്ഷ വിധിച്ചു

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. രണ്ട് പൊലീസുകാര്‍ക്ക് 17 വര്‍ഷം തടവ്ശിക്ഷ വിധിച്ചു. റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് വിധി. അതേസമയം ഭീകരസംഘടനയായ തെഹ്രിക ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) പ്രവര്‍ത്തകരായ അഞ്ച് പേരെ കോടതി വെറുതെവിട്ടു.

2007ല്‍ ബേനസീര്‍ കൊല്ലപ്പെടുമ്പോള്‍ റാവല്‍പിണ്ടിയിലെ പൊലീസ് ചീഫ് ആയിരുന്ന സൗദ് അസീസ്, മുന്‍ സൂപ്രണ്ട് ഖുറം ഷഹ്‌സാദ് എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്ന ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ഇട്ടിട്ടുണ്ട്. 2007 ഡിസംബര്‍ 27നാണ് ബേനസീര്‍ കൊല്ലപ്പെടുന്നത്.

This post was last modified on August 31, 2017 5:05 pm