അമേരിക്കൻ നിർമ്മിത ആയുധങ്ങൾ സൗദി ആറേബ്യക്ക് വിൽക്കാനുള്ള യുഎസ് തീരുമാനത്തിനെതിരെ കോൺഗ്രസിൽ തന്നെ എതിർപ്പുയരുന്നതിനിടെ ആയുധരംഗത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിക്കാൻ ലക്ഷ്യമിട്ട് ട്രംപ്. യുഎസ് നിർമിതമായ വിനാശകാരിയായ ബോംബുകൾ സൗദിയിൽ നിർമിക്കാനുള്ള ടെക്നോളജി കൈമാറ്റം ചെയ്യാനാണ് പുതിയ തീരുമാനം. ഇതോടെ ബോംബുകളുടെ തദ്ദേശീയമായ ഉത്പാദനത്തിന് കഴിയുമെന്നതാണ് പ്രത്യേകത. നാലുവർഷങ്ങൾക്ക് മുൻപ് യെമനിൽ ആരംഭിച്ച അഭ്യന്തര യുദ്ധത്തിൽ സൗദി ഉപയോഗിച്ചിരുന്ന തരത്തിലുള്ള ബോംബുകളാണ് ഇപ്പോൾ തദ്ദേശീയമായി നിർമിക്കാൻ അവസരം ലഭിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കൻ ആയുധ നിർമാണ ഭീമനായ റെയ്ത്തോൺ കമ്പനിക്കാണ് സൗദിയിയിൽ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ ബോംബുകളും മിസൈൽ ഭാഗങ്ങളും സൗദി അറേബ്യക്ക് അകത്ത് വ്യാപകമായി നിർമ്മിക്കുന്നതിനാണ് വഴിയൊരുങ്ങുന്നത്. റെയ്ത്തോൺ കമ്പനിക്ക് ആയുധ നിര്‍മാണത്തിനുള്ള അവസരം ഉൾപ്പെടെ ബില്ല്യൺ കണക്കിന് ഡോളർ വരുന്ന ഇടപാടിനാണ് യുഎസ് കോൺഗ്രസിന്റെ എതിർപ്പ് വക വയ്ക്കാതെയാണ് ട്രംപ് അനുമതി നൽകിയിട്ടുള്ളതെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസമായിരുന്നു എമർജൻസി ഡിക്ലറേഷൻ (അടിയന്തിര പ്രഖ്യാപനം) പ്രകാരം ട്രംപിന്റെ നടപടിയെന്നും റിപ്പോർട്ട് പറയുന്നു.
യുഎസ് തീർത്തും സ്വകാര്യമായി സൂക്ഷിക്കുന്ന സാങ്കേതിക വിദ്യകളാണ് നിലവിൽ സൗദിക്ക് കൈമാറുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്മാര്‍ട്ട് ബോംബുകളുടെ സുപ്രധാന ഭാഗങ്ങളായ നിയന്ത്രണ സംവിധാനം, ഇലക്ട്രോണിക്ക് മാർഗനിർദേശങ്ങൾ, സർക്യൂട്ട് കാർഡുകൾ, എന്നിവയാണ് കമ്പനി സൗദിയിൽ നിര്‍മ്മിക്കുന്നത്.
അതേസമയം, വിനാശകാരിയായ അയുധങ്ങൾ നിർമ്മിക്കാനുള്ള അനുമതി സൗദിക്ക് ലഭിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് റിപ്പോർട്. തദ്ദേശീയമായി ആയുധങ്ങൾ നിർമ്മിക്കപ്പെടുന്നതോടെ യമനിലുൾപ്പെടെ ഇവ വലിയ തോതിൽ ഉപയോഗിച്ചേക്കുമെന്നതാണ് ആശങ്കകൾക്ക് അടിസ്ഥാനം. അതിനിടെ ചില റിപ്പോർട്ടുകള്‍ പ്രകാരം യുഎസിൽ നിന്നും സൗദി ഇതിനോടകം 1.8 മില്ല്യണ്‍ തുക വരുന്ന 27,000 മിസൈലുകൾക്ക് വാങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നാണ് സൂചനകൾ.
കൂടുതൽ വായനയ്ക്ക്: https://nyti.ms/2I0Su54
This post was last modified on June 7, 2019 9:43 pm
Leave a Comment